പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ നാളെ കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രചാരണ യാത്ര. തുടര്‍ഭരണം ഉറപ്പാക്കി നീങ്ങുന്ന ബി.ജെ.പിക്കായി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ കോറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കുന്ന പൊതു സമ്മേളനത്തെ ഷാ അഭിസംബോധന ചെയ്യും.
മൂന്ന് പൊതുയോഗങ്ങളിലാണ് ഷാ പങ്കെടുക്കുക. പോണ്ട, സാന്‍വോര്‍ദം, വാസ്കോ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍. ആദ്യ യോഗം നാളെ വൈകിട്ട് 4.30നും രണ്ടാമത്തേത് 6.30നും മൂന്നാമത്തേത് രാത്രി എട്ട് മണിക്കുമാണ് നടക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ സദാനന്ദ് ഷെട്ട് താനാവാഡേ അറിയിച്ചു. പോണ്ടയില്‍ രവി നായ്കും ഗണേഷ് ഗാവോന്‍കര്‍ സാന്വോര്ദമിലും ദാജി സാല്‍ക്കര്‍ വാസ്കോയിലുമാണ് മത്സരിക്കുന്നത്. ആകെ 40 നിയമസഭാ മണ്ഡലത്തിലും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ ഓര്‍മ്മയായ ശേഷം ഇതാദ്യമായാണ് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രമോദ് സാവന്തിന്റെ യുവ നേതൃത്വത്തില്‍ ഗോവ വികസനകാര്യത്തിലും വിനോദസഞ്ചാര മേഖലയിലും കോറോണ കാലത്തും മുന്നേറിയ നേട്ടങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: