കുമരകം: കായല്‍ ടൂറിസം തുടര്‍ച്ചയായ നാലാം വര്‍ഷവും അടച്ചു പൂട്ടല്‍ ഭീക്ഷണിയില്‍. 2018-ല്‍ മഹാ പ്രളയവും തുടര്‍ന്ന് വര്‍ഷം തോറും എത്തുന്ന കൊവിഡ് ഭീഷണിയും കായല്‍ ടുറിസത്തിന്റെ നടുവൊടിച്ചു. തുടര്‍ച്ചയായ അടച്ചിടീല്‍ മൂലം ഈ രംഗത്ത് ജീവിതമാര്‍ഗം കണ്ടെത്തിയ 100 കണക്കിന് ആളുകളുടെ വരുമാനം ഇല്ലാതെയായി.
ഈ രംഗത്തുനിന്നും പല ആളുകളും മറ്റു ജീവിതമാര്ഗങ്ങള് തേടി പോയി. വായ്പ്പ എടുത്തു വാങ്ങിയ വഞ്ചിവീടുകളും ശിക്കാര വള്ളങ്ങളും മോട്ടോര്‍ ബോട്ടുകളും കോടികള്‍ വാരിയെറിഞ്ഞ് ആരംഭിച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും തുടരെത്തുടരെ നിശ്ചലമാകുന്നത് സംരഭകര്‍ക്ക് തിരിച്ചടിയായി. വായ്പ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളും ബ്ലേഡു കമ്പനികളും ജപ്തി ഭീക്ഷണിയുമായി രംഗത്തെത്തി.
വഞ്ചിവീടുകളും മറ്റ് സ്ഥാപനങ്ങളും വിറ്റ് കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായി. കോട്ടയം ജില്ലയെ കൊവിഡ് മൂലം സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെ ടൂറിസം രംഗത്തെ പ്രതിസന്ധി വീണ്ടും രൂക്ഷമായി.
പ്രാധനപ്പെട്ട 22 ഹോട്ടലുകളും 100 ലധികം വഞ്ചിവീടുകളും ദിനംപ്രതി വാങ്ങിയിരുന്നത് കിലോ കണക്കിന് കരിമീനും കൊഞ്ചും മറ്റുമാണ്. ഇതും നിലച്ചതോടെ മത്സ്യ തൊഴിലാളികളുടേയും ഉപജീവനത്തെ സാരമായി ബാധിച്ചു, ടാക്സി കാര്‍, ഓട്ടോ റിക്ഷാ തുടങ്ങിയ തൊഴില്‍ മേഖലയേയും. പ്രതിസന്ധിയിലാക്കിയത് ടൂറിസം രംഗത്തെ തകര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: