ആലപ്പുഴ: നന്നേ ചെറുപ്രായം മുതല്‍ നഗരസഭയുടേയും വനിതാ ശിശു ക്ഷേമ വകുപ്പിന്റേയും മകളായി മഹിളാ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന രഞ്ജിനി സുമംഗലിയായി. കൈനകരി കുട്ടമംഗലം പൗവ്വത്ത് പറമ്പ് രമേശന് -സുധര്‍മ്മ ദമ്പതികളുടെ മകന് സുരാജാണ് വരന്.
പൊന്നും മിന്നും ഒരുക്കങ്ങളുമെല്ലാം നഗരസഭ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി. വനിതാ ശിശുക്ഷേമ വകുപ്പിന്റെ വക പെണ്‍കുട്ടിയ്ക്ക് പോക്കറ്റ് മണി. ശാന്തിമന്ദിരത്തിലേയും മഹിളാമന്ദിരത്തിലേയും അന്തേവാസികള്‍ക്കെല്ലാം പുതു വസ്ത്രം . ഇന്ന് നഗരസഭ നല്ല വാതില്‍ കാണാനും പോവുന്നുണ്ട്.
ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: