മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗത്തില്‍ ആഷ്ലി ബാര്‍ട്ടി-ഡാനിയേല്‍ കോളിന്‍സ് ഫൈനല്‍. ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇരുവരും ഫൈനലിലെത്തുന്നത്. ഓസ്ട്രേലിയക്കാരിയായ ബാര്‍ട്ടി നാളെ വിജയിച്ചാല്‍ സ്വന്തം നാട്ടുകാരി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ചരിത്ര മുഹൂര്‍ത്തത്തിനാകും സാക്ഷ്യം വഹിക്കുക. ക്രിസ് ഒനീല്‍ 1978ല്‍ കിരീടം നേടിയതിന് ശേഷം ഓസ്ട്രേലിയന്‍ വനിത ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടില്ല.
ആധികാരികമായാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയം. സ്കോര്‍: 6-1, 6-3. ഒരിക്കല്‍ പോലും കടുത്ത പോരാട്ടമുണ്ടായില്ല. മറുവശത്ത് ഇഗ കോളിന്‍സ് ഫ്രഞ്ച് ഓപ്പണ്‍ വിജയി ഇഗ സ്വാതകിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമുണ്ടായെങ്കിലും രണ്ടാം സെറ്റില്‍ അനായാസം വിജയിച്ചു. സ്കോര്‍: 6-4, 6-1. നാളെയാണ് ഫൈനല്‍.
പുരുഷന്മാരില് റാഫേല്‍ നദാലിനൊപ്പം മാറ്റിയോ ബെരിറ്റിനിയും സിറ്റ്സിപസും ഡാനില്‍ മെദ്വദേവും സെമിയിലേക്കെത്തി. റെക്കോഡ് ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ടാണ് നദാലിന്റെ പോരാട്ടം. ബെരിറ്റിനിയാണ് നദാലിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: