ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ പഞ്ചാബ് സന്ദര്‍ശനം ബഹിഷ്കരിക്കാന്‍ മനീഷ് തിവാരി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
ജസ്ബീര്‍ ഗില്‍ (ഖാദൂര്‍ സാഹിബ്), പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍(പട്യാല), മുന്‍ കേന്ദ്രമന്ത്രികൂടിയായ മനീഷ് തിവാരി,(അനന്ത്പൂര്‍ സാഹിബ്) കോണ്‍ഗ്രസ് ലോക്സഭാ ചീഫ് വിപ്പ് രവ്നീത് സിങ്ങ് ബിട്ടു(ലുധിയാന), മുഹമ്മദ് സാദിഖ് (ഫരീദ്കോട്ട്) എന്നിവരാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധി ഇനിയും കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുമെന്നും ഇവര്‍ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
അധികം വൈകാതെ ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ പഞ്ചാബിലോ ദല്‍ഹിയിലോ വാര്‍ത്താസമ്മേളനം വിളിച്ചേക്കുമെന്നറിയുന്നു. ഇതിനിടെ വ്യാഴാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 109 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂട്ടി രാഹുല്‍ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചതിനെ ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ വിമര്‍ശിച്ചു: ‘കോണ്‍ഗ്രസില്‍ കലാപം സ്വാഭാവികമാണ്. ഇന്ന് രാഹുല്‍ ഗാന്ധി സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചു. പക്ഷെ ഇദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് പണ്ട് ടാങ്കുകള്‍ ഉപയോഗിച്ച് സുവര്‍ണ്ണക്ഷേത്രം ആക്രമിച്ചത്. രാഹുല്‍ഗാന്ധി രാഷ്ട്രീയത്തിന് വേണ്ടിയാണ് അവിടെ പോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.; മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: