തൃശൂര്‍: ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ആനയ്ക്ക് വെറ്റിനറി വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സ നല്കിയെങ്കില് പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ജഡം മറവ് ചെയ്യും. ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്. നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്ന ആനയെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ചികിത്സ നല്‍കുകയായിരുന്നു.
അവശനിലയിലായിരുന്ന ആനക്കുട്ടിയെ മറ്റ് ആനകള്‍ ഉപേക്ഷിച്ചതാകാം എന്നാണ് കരുതുന്നത്. ആനയുടെ കാലിനായിരുന്നു പരിക്കേറ്റിരുന്നത്. പരിക്ക് എങ്ങനെയുണ്ടായതാണെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: