ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. അവധ് മേഖലയിലെ ജലാല്‍പൂരില്‍ നിന്നുള്ള എംഎല്‍എ സുബാഷ് റായ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്നു ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ, യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
എസ്പി, കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും ഒന്നിനുപുറകെ ഒന്നായി ബിജെപിയില്‍ ചേരുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നതിന് തെളിവാണെന്ന് കേന്ദ്രമന്ത്രിയും അവധ് മേഖലയുടെ കോഇന്ചാര്ജ്ജുമായ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ പറഞ്ഞു. ഓരോദിവസം കഴിയുന്തോറും ബിജെപിയ്ക്കുള്ള ജനപിന്തുണ്ണ വര്‍ധിക്കുകയാണ്. ജനം സമാജ്വാദി പാര്‍ട്ടിയെ പൂര്‍ണമായി കൈയൊഴിയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍മുഖ്യമന്ത്രിയുമായ മുലായംസിങ് യാദവിന്റെ മരുമകള്‍ അപര്‍ണയാദവ്, മുലായംസിങ് യാദവിന്റെ ഭാര്യാ സഹോദരനും മുന്‍ എംഎല്‍എയുമായ പ്രമോദ് ഗുപ്ത എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: