കൊല്ലം: സുരക്ഷാ സംവിധാനങ്ങളില്ലാതെ കര്‍ബല ജംഗ്ഷന്‍. നഗരപരിധിക്കുള്ളില്‍ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ ബസ് കയറാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന സ്ഥലമാണ് കൊല്ലം റെയില്‍വേ സ്റ്റേഷനും ചെമ്മാന്‍ മുക്ക് ജംഗ്ഷനും മധ്യേയുള്ള കര്‍ബല ജംഗ്ഷന്‍.
കോളേജുകളും സ്‌കൂളുകളും തുറന്നാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ ബസ് കയറാന്‍ നില്‍ക്കുന്നത്. വൃത്തിയും സുരക്ഷയുമുള്ള നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രമില്ല, സുരക്ഷക്ക് ഹോം ഗാര്‍ഡ് സേവനവും, വഴിവിളക്കും സിസിടിവി നിരീക്ഷണവും ഇല്ല.
കാടുപിടിച്ച വിജനമായ സാമൂഹിക വിരുദ്ധരുടെ താവളമായ റെയില്‍വേ വളപ്പിനും നടപ്പാതക്കും ഇടയില്‍ മരക്കീഴില്‍ വെട്ടവും വെളിച്ചവും ഇല്ലാത്ത പൊന്തകാട്ടിന് സമീപമാണ് പെണ്‍കുട്ടികള്‍ ബസ് കാത്ത് നില്‍ക്കുന്നത്.
കൊല്ലം കോര്‍പ്പറേഷന്റെ മൂക്കിന് താഴെയാണ് ഇത്രയും മോശം സ്ഥിതിയില്‍ ഒരു പ്രധാന ജംഗ്ഷനുള്ളത്. കോര്‍പ്പറേഷന്‍ അധികാരികളോ ജനപ്രതികളോ വികസനത്തിന് ഒന്നും ചെയ്യുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: