കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് പാര്‍ട്ടി അംഗങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് അയച്ചു. 64 വര്‍ഷം മുമ്പ്, 82 രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകള്‍ അവതരിപ്പിച്ച, തെറ്റാണെന്ന് പില്ക്കാലത്ത് തിരിച്ചറിഞ്ഞ, അതേ രാഷ്ട്രീയ നിഗമനവും വിലയിരുത്തലും തന്നെയാണ് 2022 ലെ പ്രമേയത്തിലും. ഈ കരടിലെ രാഷ്ട്രീയമാണ് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള കഴിഞ്ഞ ദിവസം വിശദീകരിച്ചത്. അതായത്, പിള്ളയുടെ മാത്രം നിലപാടല്ല, പാര്‍ട്ടിയുടെ നയമാണ് അതെന്നര്‍ഥം.
കരട് പ്രമേയം അംഗങ്ങളുടെ ചര്‍ച്ചയ്ക്കും അഭിപ്രായത്തിനും അയച്ചിരിക്കുകയാണ്. റഷ്യയും അമേരിക്കയും തമ്മിലുള്ള കമ്യൂണിസ്റ്റ്-സാമ്രാജ്യത്വ സംഘര്‍ഷമാണ് പുതിയ ലോകക്രമമെന്നായിരുന്നു 1958, റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിളിച്ചു ചേര്‍ത്ത കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സെന്റര്‍ യോഗത്തില്‍ 82 രാജ്യങ്ങളിലെ പാര്‍ട്ടി നേതാക്കളുടെ കണ്ടെത്തല്‍. റഷ്യയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ശക്തിരാജ്യങ്ങള്‍ ഒരു വശത്തും അമേരിക്കയും അനുകൂല രാജ്യങ്ങളും അടങ്ങുന്ന സാമ്രാജ്യ ശക്തി മറുവശത്തുമായി നടക്കുന്ന സംഘര്‍ഷത്തില്‍ കമ്യൂണിസം ആധിപത്യം നേടുമെന്നുമായിരുന്നു വിലയിരുത്തലും ചര്‍ച്ചയും. എന്നാല്‍, അങ്ങനെയൊരു കമ്യൂണിസമോ സോഷ്യലിസമോ എത്തിയിട്ടില്ലെന്ന് എതിര്പ്പുപറഞ്ഞ്, മാവോ സെ തുങ് യോഗം ബഹിഷ്കരിച്ച് പോയതാണ് അന്നത്തെ ചരിത്രം. കൂടെ പോയത് അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയും.
ഇന്നിപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, റഷ്യയ്ക്ക് പകരം ആ സ്ഥാനത്ത് ചൈനയെ നിര്‍ത്തി അമേരിക്കന്‍ ചേരിക്കെതിരേ നടക്കുന്ന പോരാട്ടത്തില്‍ പാര്‍ട്ടി ചൈനയ്ക്കൊപ്പമെന്ന നിലപാടും നയവും രാഷ്ട്രീയവുമാണ് അവതരിപ്പിക്കുന്നത്. 58 ല്‍ ഈ പാര്‍ട്ടി പിന്തുണച്ച റഷ്യയുടെ ഗതി പില്ക്കാലത്ത് ബോധ്യമായി. ആ രാജ്യംതന്നെ ശിഥിലമായി. അവിടെ കമ്യൂണിസവും സോഷ്യലിസവും ഇല്ലാതായി. ഇപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ ഊറ്റം കൊള്ളുന്ന ചൈനയില്‍ കമ്യൂണിസമില്ല, പകരം ചൈനാ മോഡല്‍ മുതലാളിത്തമാണുതാനും.
അന്ന് മാവോയോടൊപ്പം പോകാന്‍ ചില ഇന്ത്യന്‍ പ്രതിനിധികള്‍ തയാറായി, പക്ഷേ, പാര്‍ട്ടി സമ്മതിച്ചില്ല. പില്ക്കാലത്ത് റഷ്യയെ തള്ളിപ്പറഞ്ഞ്, ചൈനയോട് ആഭിമുഖ്യം കാട്ടി 1964 ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ പിളര്‍ന്നു. പക്ഷേ, ഒരിക്കലും ചൈനയിലെ കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ കൂടെ കൂട്ടുകയോ പരിഗണിക്കുകയോ പോലും ചെയ്തിട്ടില്ല. 1996 ല്‍, ചൈനാ കമ്യൂണിസ്റ്റ് പ്രതിനിധി സംഘം ബിജെപി യുടെ ന്യൂദല്‍ഹി ആസ്ഥാനത്ത് പാര്‍ട്ടിനേതാക്കളെ കാണാന്‍ പോയിട്ടും സിപിഐ എമ്മിന്റെ ഒരു നേതാവിനെയും ഫോണില്‍പോലും സമ്പര്‍ക്കം ചെയ്തില്ല. അതിനും മുമ്പ്, 1967 മെയ് 21 ന് ബംഗാളിലെ നക്സല്ബാരിയില് തോക്കുവിപ്ലവം ഉണ്ടായപ്പോള്‍, ‘ഇന്ത്യന്‍ വസന്തത്തിന്റെ ഇടിമുഴക്കം’ എന്നാണ് ചൈനയുടെ റേഡിയോ പീക്കിങ് അതിനെ വിശേഷിപ്പിച്ചത്. അപ്പോള്‍, ചൈന ഇനിയും അവര്‍ക്ക് ഇന്ത്യയില്‍ ജയ് വിളിക്കുന്ന സിപിഎമ്മിനെ അംഗീകരിച്ചിട്ടില്ലെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞതാണ്.
എന്നാല്‍, ഇന്നിപ്പോള്‍ ചൈനയ്ക്കുവേണ്ടി ഇന്ത്യയില്‍ കളിക്കാന്‍ സിപിഎം വീണ്ടും സജ്ജരായിരിക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്റെ കരട്. അത് പിബി അംഗം രാമചന്ദ്രന് പിള്ള വെളിപ്പെടുത്തി വ്യാഖ്യാനിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ‘ബുദ്ധിജീവി’ എം.വി. ഗോവിന്ദനും ഏറ്റു പറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലിച്ചില്ലെന്ന് സമാധാനിക്കാനോ തിരുത്തിയെന്ന് പറയാനോ നടത്തുന്ന പ്രചാരണ തന്ത്രംപോലും ഏറെ ഗുരുതരമായാണ് കാണേണ്ടത്. ഏറെക്കാലമായി വ്യക്തമായ രാഷ്ട്രീയ നയം പോലും സ്വരൂപിക്കാതിരുന്ന പാര്‍ട്ടിയുടെ പുതിയ നിലപാട്, പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയ-രാഷ്ട്ര താല്പര്യങ്ങള്ക്ക് വിരുദ്ധമാകുകയാണ്. അതേ സമയം പാര്‍ട്ടി പ്രസംഗത്തിലും പ്രമേയത്തിലും പ്രശംസിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി എന്തുകൊണ്ട് വികസിത ചൈനയില്‍ പോകാതെ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയി എന്നതിന് ന്യായം പറയാന്‍ കഴിയാത്ത അണികള്‍ ചൈനാ വിഷയത്തില്‍ ഏറെ ആശയക്കുഴപ്പത്തിലാണെന്നാണ് പാര്‍ട്ടിക്ക് കിട്ടുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: