പത്തനംതിട്ട : പത്തനംതിട്ട അങ്ങാടിക്കല്‍ സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവരെയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ തല്ലിച്ചതച്ചത്. സംഘര്‍ഷ വിഷയത്തില്‍ പോലീസ് പക്ഷപാതപരമായി പെരുമാറുന്നു അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് സിപിഐ ആരോപിച്ചു.
കഴിഞ്ഞ 16ന് സഹകരണബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം കള്ളവോട്ട് ചെയ്തെന്ന് സിപിഐ ആരോപിക്കുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സഹകരണബാങ്ക് പിടിച്ചെടുക്കുന്നതിനായി സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരെ പുറത്തുനിന്നും കൊണ്ടുവന്ന് വോട്ട് ചെയ്യാന്‍ ശ്രമം നടത്തി. ഇത് സിപിഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെ സിപിഐ പ്രവര്‍ത്തര്‍ ഇറങ്ങി പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഒന്നടങ്കം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കാനായി സ്ഥലത്ത് എത്തിയ കൊടുമണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ അടക്കം മൂന്ന് പോലീസുകാര്‍ക്കും ഡിവൈഎഫ്ഐയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. സിഐയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിന് ശേഷം പ്രദേശത്തെ മൂന്ന് സിപിഐ പ്രവര്‍ത്തകരുടെ വീടിന് നേരെ രാത്രിയില്‍ ആക്രമണമുണ്ടായിട്ടുണ്ട്. സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും വീട്ടകാര്ക്കു നേരെ അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: