തിരുവനന്തപുരം: ഡിവൈഎഫ്ഐക്കാര്‍ പാടം കൊയ്യുന്നതിന്റേയും അവര്‍ക്കൊപ്പം സംഘടന ട്രഷറര്‍ എസ്.കെ. സജീഷ് നെല്ല് കൊയ്യുന്നതിന്റേയും നാടട പരിപാടിയുമായി മാതൃഭൂമി ന്യൂസ്. മാതൃഭൂമി ന്യൂസിലെ കൃഷിഭൂമി എന്ന പരിപാടിയിലാണ് സംഭവം. പരിപാടിയുടെ അവതാരകന് കെ.മധു കോഴിക്കോട് ജില്ലയില്‍ കൊയ്ത്ത് നടക്കുന്ന ഒരു പാടത്ത് ചെല്ലുന്നത് ഡിവൈഎഫ്ഐക്കാരാണ് നെല്ല് കൊയ്യുന്നതെന്ന് കൂടെയുള്ള വ്യക്തി പറുന്നുമുണ്ട്. ഇതിനിടെയാണ് കുനിഞ്ഞു നിന്ന് കൊയ്യുന്ന ഒരാളെ നോക്കി അവതാരകനായ മധു ഇത് സജീഷില്ലേ നിങ്ങള്‍ ടിവിയില്‍ നിന്ന് ഇറങ്ങിയോ എന്നു ചോദിക്കുന്നത്. എന്നാല്‍, ഷര്‍ട്ടില്‍ ടിവി അഭിമുഖത്തിന് ഉപയോഗിക്കുന്ന മൈക്കുമായാണ് സജീഷ് കുനിഞ്ഞു നില്‍ക്കുന്നത് വ്യക്തമാണ്.
![](https://janmabhumi.in/wp-content/uploads/archive/2022/01/22/271716266_349607037010450_2243972121973167902_n.jpg)
ഇതോടെ സജീഷിനെ മാതൃഭൂമി അവതാരകന് യാദൃശ്ചികമായ കണ്ടതല്ലെന്നും നാടകമാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറഞ്ഞു.
![](https://janmabhumi.in/wp-content/uploads/archive/2022/01/22/271801779_477156870607485_5861030030079974825_n.jpg)
![](https://janmabhumi.in/wp-content/uploads/archive/2022/01/22/271763736_3067879456792499_1627765786035303612_n.jpg)
നാടകത്തിനൊക്കെ ഒരു പരിധിയില്ലേ എന്നായിരുന്നു മിക്കവരുടേയും ചോദ്യം. ടിവി ചര്‍ച്ചകളില്‍ സിപിഎമ്മിനു വേണ്ടിയും ഇടതു പക്ഷത്തിനു വേണ്ടിയും സ്ഥിരം എത്താറുള്ള നേതാവാണ് സജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: