പാലക്കാട്: സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ. പദ്ധതിരേഖപ്രകാരം ലൈനില്‍ വളവുകളും കയറ്റിറക്കങ്ങളും ഉള്ളതിനാലാണ് 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ വിശദീകരിക്കുന്നത്.
ട്രെയിനുകളുടെ ലൈനുകള്‍ നേര്‍രേഖയിലാണെങ്കില്‍ മാത്രമേ അതിവേഗത്തില്‍ ഓടിക്കാന്‍ കഴിയൂ. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിരേഖയില്‍ വളവുകള്‍ പലയിടത്തുമുണ്ട്. സാധാരണ റെയില്‍വേ ലൈന്‍ പോലെയായതിനാല്‍ ഓരോ വളവിലും വേഗം കുറയ്ക്കേണ്ടി വരും.
റെയില്‍വേ സുരക്ഷാ നിയമമനുസരിച്ച് 200 കിലോമീറ്റര്‍ ശരാശരി വേഗം ലഭിക്കാന്‍ ട്രയല്‍ റണ്ണില്‍ 220 കിലോമീറ്റര്‍ വേഗമെടു്ക്കാന് സാധിക്കണം. എന്നാല്‍ സില്‍വര്‍ ലൈനില്‍ അത് അസാധ്യമാണ്. അത് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ തടസ്സമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: