കായംകുളം: ബിജെപി കായംകുളം ടൗണ്‍ നോര്‍ത്ത് കമ്മിറ്റിയുടെയും 60-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ചക്കോലില്‍ പുതുവല്‍ തെക്കതില്‍ പൊന്നമ്മയുടെ ഭവനത്തിന് ശിലാസ്ഥാപന കര്‍മ്മം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചാസ്പതി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് ജെ.സോമരാജന് അധ്യക്ഷനായി.
വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉള്ള പൊന്നമ്മയ്ക്ക് കഴിഞ്ഞ വാര്‍ഡ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ.സോമരാജന് ജയിച്ചാലും തോറ്റാലും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിച്ചാണ് വീട് നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വസ്തുവില്‍ താമസിക്കുന്ന ഇവര്‍ക്ക് നഗരസഭ നാലു ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാക്കി തുക ബിജെപി പ്രവര്‍ത്തകര്‍ സമാഹരിച്ചു. 650 സ്ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിക്കുന്നത്. ആകെ എട്ട് ലക്ഷം രൂപയാണ് ഇതിന്റെ ചിലവ്.
ചടങ്ങില്‍ സംസ്ഥാന സമിതി അംഗങ്ങളായ പാറയില്‍ രാധാകൃഷ്ണന്, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് സതീഷ്, എന്‍.ശിവാനന്ദന്, കെ.എ.വെങ്കിടേഷ്, ആര്.രാജേഷ്, ആര്.വിനോദ്, എല്‍.ജയകുമാര്‍, പി.കെ.സജി, മംഗളാനന്ദന്‍, എ.ദീപു,എസ്.രതീഷ്, സുവര്‍ണ്ണ കുമാര്‍,പനയ്ക്കല്‍ ശ്രീകുമാര്‍,അജയന്, ബാബു കൊയ്പ്പള്ളി, ഷീല പ്രസാദ്, ബിന്ദു സുഭാഷ്, ഷീല ശശിധരന്,എസ്.കവിത, ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: