കറാച്ചി: ഇസ്ലാംമത പ്രവാചകന് മുഹമ്മദ് നബിയെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പങ്കുവെച്ച യുവതിയ്ക്ക് വധ ശിക്ഷ വിധിച്ച് പാക് കോടതി. 26 കാരിയായ അനീഖ അതീഖിനാണ് മതനിന്ദ ആരോപിച്ച് കോടതി വധ ശിക്ഷ വിധിച്ചിരിക്കുത്. 20 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ശേഷമായിരിക്കും വധ ശിക്ഷയെന്നും വിധിയില്‍ പറയുന്നു.
2020 ലാണ് സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അതീഖ പിടിയിലാകുന്നത്. സന്ദേശം സ്വീകരിച്ച സുഹൃത്ത് തന്നെയാണ് മതനിന്ദ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
മതനിന്ദ പാകിസ്ഥാനില്‍ വധ ശിക്ഷവരെ ലഭിക്കാവുന്ന കൊടിയ കുറ്റമാണ്. കഴിഞ്ഞ മാസം ശ്രീലങ്കന്‍ സ്വദേശിയെ പാകിസ്ഥാനില്‍ ജനക്കൂട്ടം ചുട്ടുകൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: