ചെന്നൈ: സൂര്യ അഭിനയിക്കുന്ന ‘എതര്‍ക്കും തുനിന്തവന്’ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു.
സഹസംവിധായകന് തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിനെതിരെ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്സ് അസോസിയേഷന് ഹര്‍ജി നല്കി. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശവും ലൈസന്‍സും അനുവദിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ, ചെന്നൈയിലെ ഗോഡൗണില്‍ പരിശോധന നടത്തി 150ഓളം ഡമ്മി ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഡമ്മി തോക്കുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്നാവശ്യപ്പെട്ട് 2014ല്‍ പോലീസിന് നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് അസോസിയേഷന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: