തൃശൂര്‍: തിരക്കേറിയ റോഡില്‍ പെണ്‍കുട്ടിക്കൊപ്പം ബൈക്ക് റേസിംഗ് നടത്തിയ വിദ്യാര്‍ഥിയെ നാട്ടുകാര്‍ മര്‍ദിച്ചു. തൃശൂര്‍ ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥി അമലിനാണ് മര്‍ദനമേറ്റത്. കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
കൊടകര സ്വദേശി ഡേവിസാണ് അമലിനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആന്റോ എന്നയാള്‍ അമലിനെ നിലത്ത് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. റേസിംഗിനിടെ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അമൽ മറിഞ്ഞുവീണു. ഇതോടെ നാട്ടുകാര്‍ ഒത്തുകൂടി അമലിനെ ചോദ്യം ചെയ്തു. ഇതോടെ അമല്‍ നാട്ടുകാര്‍ക്കു നേരെ തിരിയുകയും കയര്‍ക്കുകയുമായിരുന്നു. ഇതോടെ മര്‍ദനമേല്‍ക്കുകയായിരുന്നു.
മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തു. നാട്ടുകാരില്‍ ഒരാളുടെ പരാതിയില്‍ അമലിനെതിരേയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: