ന്യൂദല്‍ഹി: സിഖ് സമുദായത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത നന്മകള് എണ്ണിയെണ്ണിപ്പറഞ്ഞ് കാനഡയിലെ സിഖ് നേതാവ് റിപുദമന്‍ സിങ്ങ് മാലിക്. മോദി സര്‍ക്കാര്‍ എടുത്ത നല്ല നടപടികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് റിപുദമന്‍ സിങ്ങ് മാലിക് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്.
300 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനം തകര്‍ത്ത കനിഷ്ക ബോംബാക്രമണം നടത്തിയ ഖാലിസ്ഥാന്‍ തീവ്രവാദികളില്‍ ഒരാള്‍ കൂടിയാണ് റിപുദമന്‍ സിങ്ങ് മാലിക്. ഇദ്ദേഹത്തെ 2005ല്‍ കാനഡയിലെ കോടതി വിചാരണയ്ക്ക് ശേഷം വെറുതെ വിട്ടു.
ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും സിഖുകാരെ വിലക്കുന്ന കരിമ്പട്ടിക എടുത്തുകളഞ്ഞതുള്‍പ്പെടെ മോദി സര്‍ക്കാര്‍ ചെയ്ത നടപടികള്‍ എണ്ണിയെണ്ണി കത്തില്‍ നിരത്തുകയാണ് റിപുദമന്‍ സിങ്ങ് മാലിക്. കരിമ്പട്ടിക എടുത്തുകളഞ്ഞ തീരുമാനം ആയിരക്കണക്കിന് സിഖുകാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം നല്കി. വിദേശങ്ങളില്‍ അഭയം തേടിയ നിരവധി സിഖുകാര്‍ക്ക് പാസ്പോര്‍ട്ടുകളും വിസകളും നല്കി.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984ല്‍ ദല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കെട്ടിപ്പൂട്ടിവെച്ച നിരവധി കേസുകള്‍ വീണ്ടും തുറന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയായി പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ്. സിഖ് വിരുദ്ധകലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്കി, ആദ്യ സിഖ് ആചാര്യന് ഗുരുനാനാക് ദേവിന്റെ വിശുദ്ധസ്ഥലം സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നു.ഡിസംബര്‍ 26 വീര്‍ ബാല്‍ ദിവസമായി പ്രഖ്യാപിച്ചത് മോദിയാണ്. രക്തസാക്ഷിത്വം വരിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളെ ഓര്‍മ്മിക്കാനുള്ളതാണ് ഈ ദിവസം.
ഇന്ത്യക്കെതിരെ സിഖ് സമുദായാംഗങ്ങള്‍ ആസൂത്രിതമായി നടത്തുന്ന പ്രചാരവേലകളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ചില വിദേശശക്തികളുടെ ബോധപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. ഇന്ത്യയുടെ ദേശീയ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണ് ഈ നീക്കമെന്നും റിപുദമന്‍ സിങ്ങ് മാലിക് പറഞ്ഞു. ഇനിയും സിഖ് സമുദായവുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഖ് സമുദായത്തിന്റെ താല്പര്യങ്ങള്ക്ക് വിഘാതമായി നില്ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: