ചണ്ഡീഗഢ്: അധികൃത മണല്‍ ഖനനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്റെ രണ്ട് അടുത്ത അനുയായികളെ ഇഡി അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുന്നോടിയായി മരുമകന് ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയത് വന്‍ സംഘര്‍ഷത്തിന് കാരണമായി.
ഇഡിയുടെ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ചരണ്‍ജിത് സിങ്ങ് ഛന്നി പ്രതികരിച്ചു. അനധികൃത മണല്‍ ഖനനം നടത്തുന്ന ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ കേസെടുത്തിരുന്നു.
മൈന്‍സ് ആന്റ് മിനറല്‍സ് (നിയന്ത്രണ) നിയമം 21(1), 4(1), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 379,420, 465, 467, 468,471 എന്നീ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ മൊഹാലിയിലെ ഹോംലാന്റ് ഹൈറ്റ്സ് എന്ന വീടുള്‍പ്പെടെ 10 ഇടങ്ങളില്‍ റെയ്ഡ് നടത്തി.
പഞ്ചാബ് ഫിബ്രവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നിങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ഈ റെയ്ഡ് കോണ്‍ഗ്രസിനും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയ്ക്കും തലവേദനയായിരിക്കുകയാണ്. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം. ജനവരി 28 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: