കൊട്ടാരക്കര: സമഗ്രശിക്ഷ അഭിയാന്റെ ബ്ലോക്ക് തല റിസോഴ്സ് ആഫീസുകള്‍ ഭരണപക്ഷ യൂണിയന്റെ താവളമാക്കുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ദക്ഷിണമേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍. പവിത്രേശ്വരത്ത് നടന്ന കൊട്ടാരക്കര ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖലയുടെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്രശിക്ഷ അഭിയാന്റെ ബ്ലോക്ക്തല റിസോഴ്സ് ആഫീസുകള്‍ ഭരണപക്ഷ യൂണിയന്റെ താവളമാകുകയാണ്. ഭരണസ്വാധീനത്തില്‍ നിയമിക്കപ്പെടുന്ന ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍മാര്‍ യൂണിയന് നേതാക്കന്മാരുടെ പ്രവര്‍ത്തനമാണ് നടത്തുന്നത്. രാഷ്ട്രീയ നിയമനത്തിനുള്ള വിധേയത്വമാണ് പല പ്രവര്‍ത്തനങ്ങളിലും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപജില്ലാ പ്രസിഡന്റ് എസ്.കെ. സുനീഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു, ജനറല്‍ സെക്രട്ടറി എസ്.കെ. ദിലീപ്കുമാര്, ജില്ലാ ട്രഷറര്‍ എ. അനില്‍കുമാര്‍, ആര്. ഹരികൃഷ്ണന്, പ്രമോദ് ജി. കൃഷ്ണന്, പി.ആര്.ഗോപകുമാര്‍, ധനലക്ഷ്മി വിരിയറഴികത്ത്, എസ്. പ്രദീപ് കുമാര്‍, സനില്‍ വി.എസ് ദേവ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സനില്‍ വി.എസ് ദേവ് (പ്രസിഡന്റ്), എസ്. പ്രദീപ്കുമാര്‍, കെ. ബിജുപോറ്റി, ജെ.എസ്. ഹരികുമാര്‍(വൈസ് പ്രസിഡന്റുമാര്‍), ആര്. റെജികുമാര്‍ (സെക്രട്ടറി), എം .മനോജ്, ഗിരിജ, ചിഞ്ചു(ജോയിന്റ് സെക്രട്ടറിമാര്‍), എം.ജി.വിശാല്‍ (ട്രഷറര്‍), പി.എസ്. ആശ (വനിതാ കണ്‍വീനര്‍), എ.എസ്.ദിനേശ് (പ്രൈമറി വിഭാഗം കണ്‍വീനര്‍), ബിജോയി നാഥ് (സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: