ചാത്തന്നൂര്‍: ഏതു വിഷമഘട്ടത്തിലും എന്ത് ദൗത്യവും സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്നും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന സംഘടനയാണിതെന്നും ജില്ലാ അധ്യക്ഷന്‍ ഡോ. എന്‍.എന്‍. മുരളി പറഞ്ഞു.
ചാത്തന്നൂര്‍ സേവാഭാരതിയുടെ ഉദ്ഘാടനവും രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും കൊവിഡിന്റെ വിപരീത പരിതസ്ഥിതിയില്‍ പോലും ലക്ഷകണക്കിന് സേവാപ്രവര്നത്തങ്ങളാണ് സേവാഭാരതി നടത്തിയത്. പ്രശസ്തിക്കു പിന്നാലെ പോകാതെയുള്ള നിസ്വാര്‍ഥ പ്രവര്‍ത്തനമാണ് സേവാഭരതിയുടെത്. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു കൊടുത്തും നിരവധി പേര്‍ക്ക് ചികിത്സാധനസഹായം നല്‍കിയും കൊവിഡ് കാലത്ത് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും എത്തിച്ചും സേവനത്തിന്റെ പര്യായമായ സേവാഭാരതി ഇന്ന് ജനങ്ങള്‍ക്ക് സേവനത്തിന്റെ ആശാകേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്തീയ സഹവ്യവസ്ഥ പ്രമുഖ് രാജന്‍കരൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മാതൃകപരമായ സേവാപ്രവര്ത്തങ്ങളിലൂടെ ജനഹൃദയങ്ങളിലിടം പിടിച്ചു കൊണ്ട് സേവാപ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സേവാഭാരതിയെന്ന് രാജന്‍കരൂര്‍ പറഞ്ഞു. പ്രസിഡന്റ് മധുകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് കൊല്ലം വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സേവാഭാരതി ജില്ലാ വൈസ്പ്രസിഡന്റ് കേണല്‍ ഡെന്നി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശരത്ചന്ദ്രന്, ആര്. ഇ. സന്തോഷ്, ബീനരാജന്‍, മീരഉണ്ണി സതീഷ്ബാബു, മീനാട് ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: