കോട്ടയം; സംഗീത സംവിധായകന് ആലപ്പി രംഗനാഥ് അന്തരിച്ചു. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി ആയിരത്തിയഞ്ഞൂറിലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന് കഴിഞ്ഞ ആഴ്ചയാണ് ഹരിവരാസനം പുരസ്കാരം ലഭിച്ചത്. മികച്ച സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സിനിമ, നാടകം, ലളിതസംഗീതം, ഭക്തിഗാനം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അവിസ്മരണീയമായ ഗാനങ്ങള്‍ അദ്ദേഹം തീര്‍ത്തു. സംഗീത സംവിധാനം പോലെ ഗാനരചനയും ഒരുപോലെ വഴങ്ങിയ അദ്ദേഹം വിവിധ മേഖലകളിലായി ആയിരത്തിയഞ്ഞൂറില്‍പ്പരം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഒടുവില്‍ രണ്ട് സിനിമകളുടെ സംവിധായകനുമായി.
1949ല്‍ ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും മകനായി ജനിച്ച. ആദ്യ സിനിമ ജീസസിലെ ഓശാന…ഓശാന..കര്‍ത്താവിനോശാനാ..മിശിഹാ എന്ന ഗാനം അദ്ദേഹത്തെ പൊടുന്നനെ ശ്രദ്ധേയനാക്കി. പിന്നീട് യേശുദാസ് സ്ഥാപിച്ച തരംഗിണി സ്റ്റുഡിയോയില്‍ അദ്ദേഹം അവിസ്മരണീയമായ ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. അതില്‍ സ്വാമി സംഗീതം ആലപിക്കും താപസ ഗായനകനല്ലോ ഞാന്‍ എന്ന അയ്യപ്പഭക്തിഗാനത്തിന് വലിയ സ്വീകരണം ലഭിച്ചു.
അദ്ദേഹത്തിന്റെ പറയൂ നിന് ഗാനത്തിന് നുകരാത്ത തേനിന്റെ, എന്ന ലളിതസംഗീതവും പ്രശസ്തമാണ്. എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, എന്‍ മനം പൊന്നമ്പലം…, കന്നിമല..പൊന്നുമല., മകര സംക്രമ ദീപം കാണാന്‍ തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളും മരണമില്ലാത്ത അയ്യപ്പഭക്തിഗാനങ്ങളാണ്. ക്ലാസികല്‍ നര്‍ത്തകിയും അധ്യാപികയുമായ ബി. രാജശ്രീയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: