മലപ്പുറം: പൂക്കൊള്ളൂര്‍ സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സംഘര്‍ഷം വിവാദത്തില്‍. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടതായി പ്രധാനാധ്യാപിക ജയശ്രീ പറഞ്ഞു. സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചിട്ടിലില. മറിച്ച് എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് പരുക്കേറ്റതായും പ്രധാനാധ്യാപിക വ്യക്തമാക്കി.
എന്നാല്‍ അധ്യാപകര്‍ തങ്ങളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐ നേതാക്കളുടെ വാദം. ഏരിയ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവുമായ നിധിന്റെ കൈ ഒടിഞ്ഞതായും പോലീസിന്റെ ഭാഗത്തു നിന്നും അധ്യാപകര്‍ക്ക് അനുകൂലമായ നടപടിയാണ് ഉണ്ടായതെന്നും എസ്എഫ്ഐ ആരോപിച്ചു.
ഓഫീസില്‍ തള്ളിക്കയറിയ പുറത്ത് നിന്നുള്ള നേതാക്കളെ പുറത്തേയ്ക്ക് തള്ളി നീക്കിയപ്പോള്‍ തറയില്‍ വീണ് കൈ ഒടിഞ്ഞതാകാം എന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
പഠിപ്പ്മുടക്ക് സമരവുമായി ബന്ധപ്പെട്ട് സ്കൂളില്‍ അക്രമം അഴിച്ചുവിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ എസ്എഫ്ഐ നേതാക്കള്‍ ഓഫീസ് മുറിയില്‍ ഇടിച്ചുകയറിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: