ന്യൂദല്‍ഹി: രാജ്യത്തെ സാങ്കേതിക നവീനതകള്‍ കൊണ്ടുവന്ന് രാജ്യത്തെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇതിന്റെ ഭാഗമായി ജനവരി 15ന് സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നേരിട്ട് പ്രധാനമന്ത്രി സംവദിക്കും. ഇന്ത്യയ്‌ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകള്‍ കൂടി കണ്ടെത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.
കൃഷി, ആരോഗ്യം, എന്‍റര്‍പ്രൈസ് സിസ്റ്റംസ്, സ്‌പേസ്, വ്യവസായം 4, സുരക്ഷ, ഫിന്‍ടെക്, പരിസ്ഥിതി എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളുടെ ചില മേഖലകള്‍. വിവിധ തീമുകളെ അടിസ്ഥാനമാക്കി 150 സ്റ്റാര്‍ട്ടപ്പുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് അദ്ദേഹം കാണുക. ഗ്രോവിംഗ് ഫ്രം റൂട്ട്‌സ് (വേരുകളില്‍ നിന്നും വളരുക), നഡ്ജിംഗ് ദി ഡിഎന്‍എ (ഡിഎന്‍എയില്‍ നിന്നും സൂചന കൊടുക്കുക), ഫ്രം ലോക്കല്‍ ടു ഗ്ലോബല്‍ (പ്രാദേശികതയില്‍ നിന്നും ആഗോളതലത്തിലേക്ക്), ടെക്‌നോളജി ടു ഫ്യൂച്ചര്‍ (ഭാവിയിലേക്കുള്ള സാങ്കേതികവിദ്യ), ബില്‍ഡിംഗ് ചാമ്പ്യന്‍സ് ഇന്‍ മാനുഫാക്ചറിംഗ് (നിര്‍മ്മാണരംഗത്ത് ചാമ്പ്യന്‍മാരെ സൃഷ്ടിക്കല്‍), സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്‍റ് (സുസ്ഥിര വികസനം ) എന്നിവയാണ് ആറ് തീമുകള്‍.
ഓരോ ഗ്രൂപ്പുകള്‍ക്കും പ്രാധാനമന്ത്രിയുടെ മുന്നില്‍ അവരുടെ സാധ്യതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിയ്‌ക്കും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നവീനതയുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനവരി 10 മുതല്‍ ജനവരി 16 വരെ ആസാദി കാ അമൃത മഹോത്സവം സംഘടിപ്പിച്ചുവരികയാണ്. സ്റ്റാര്‍ട്ടപ് ഇന്ത്യ ഇനീഷ്യേറ്റീവ് ആരംഭിച്ചതിന്റെ ആറാം വാര്‍ഷികം കൂടിയാണിത്. രാജ്യവികസനത്തിന് സ്റ്റാര്‍ട്ടപുകള്‍ നല്കുന്ന സംഭാവനകളുടെ സാധ്യതയെക്കുറിച്ചും മോദിക്ക് ആത്മവിശ്വാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: