ന്യൂദല്‍ഹി: ഒമിക്രോണ്‍ പരക്കുന്ന സാഹചര്യത്തില്‍ ചികിത്സ അധികവും വീട്ടിലെ ഏകാന്തതയിലിരുന്ന് ചെയ്യുന്നതായിരിക്കും ഉത്തമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിലേക്ക് പരമാവധി ടെലി മെഡിസിന് സംവിധാനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്ത് 800ഓളം പീഡിയാട്രിക് യൂണിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗം നേരിടാന്‍ അടിയന്തിര മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരമ്പരാഗത വീട്ടുമരുന്നുകള്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: