ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 172 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി തീരുമാനിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ യുപിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുത്തു.
172 നിയമസഭാ സീറ്റുകളില്‍ വിപുലമായ ചര്‍ച്ചകള്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ വിജയം നേടുമെന്ന് യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി മൗര്യ പറഞ്ഞു. ഫെബ്രുവരി 14 ന് ആരംഭിക്കുന്ന പ്രാരംഭ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളാണ് അന്തിമമാക്കിയതെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രാമന്റെ മണ്ണായ അയോധ്യയില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ മൗര്യ സിരാത്തു മണ്ഡലത്തില്‍ നിന്ന് പോരാട്ടം നയിക്കും. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയെയും സംസ്ഥാന ഘടകം അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. ലഖ്നൗവിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നില്‍ ശര്‍മ മത്സരിച്ചേക്കും. സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ഗൊരഖ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് മുഖ്യമന്ത്രി. എന്നാല്‍, ഹൈന്ദവരുടെ ചരിത്രപരമായ സ്വപ്നമായ രാമക്ഷേത്ര നിര്‍മ്മാണത്തോടെ അയോധ്യ മണ്ഡലമായി തിരഞ്ഞെടുത്തത് യോഗിക്ക് അനുകൂലമായി മാറും. തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായ ക്ഷേത്രനിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണമാണ് യുപിയിലെ പ്രചാരണം എന്നതും യോഗിയെ അയോധ്യ തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: