കോഴിക്കോട് : സിപിഎമ്മില്‍ ചേരുന്ന വിശ്വാസികളെ നിഷേധികളാക്കി മാറ്റുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി ഇ.കെ. സുന്നി നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. മത വിശ്വാസത്തെ പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് വിമര്‍ശിച്ചത്. ജിഫ്രി തങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ഹമീദ് ഫൈസി.
മതവിശ്വാസത്തിന് എതിരല്ലെന്ന കോടിയേരിയുടെ പ്രസ്താവന ചതിക്കുഴിയാണ്. സിപിഎമ്മില്‍ ചേര്‍ന്ന ശേഷം വിശ്വാസികളെ നിഷേധികളാക്കി മാറ്റുകയാണെന്നും ഫൈസി അറിയിച്ചു.
എല്ലാ കമ്മ്യൂണിസ്റ്റുകളും നിരീശ്വരവാദികളല്ലെന്നും യോജിക്കുന്നതില്‍ തെറ്റില്ലെന്ന് സുന്നി നേതാവ് സമദ് പൂക്കോട്ടുര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെയാണ് കോടിയേരി പ്രസ്താവന നടത്തിയത്. മതവിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്നതിന് തടസമില്ല. മറിച്ച് പ്രചരിപ്പിക്കുന്നവര്‍ വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: