ശബരിമല: ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കി കേന്ദ്ര സേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (Rapid Action Force). പമ്പമുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ ആര്‍എഎഫ് കമാന്‍ഡോകളുടെ നിരീക്ഷണത്തിലാണ്. സന്നിധാനത്ത് മൂന്ന് തട്ടുകളായാണ് കമാന്‍ഡോകള്‍ (Commandos) സുരക്ഷ വിന്യാസം നടത്തിയിരിക്കുന്നത്.
സന്നിധാനം പ്രത്യേക മേഖലയായി തിരിച്ച് 24 മണിക്കൂറും കമാന്‍ഡോ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടാം തട്ട് സുരക്ഷ പതിനെട്ടാം പടിക്ക് താഴെയാണ്. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് പതിനെട്ടാം പടിക്ക് താഴെ വെച്ച് തന്നെ കമാന്‍ഡോകള്‍ പ്രതിരോധിക്കുമെന്ന് ആര്‍എഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന് പറഞ്ഞു. ഇതിന് പുറമെ ഏത് ഓപ്പറേഷനും സജ്ജരായ മറ്റൊരു സംഘം കമാന്‍ഡോകളും ഉണ്ട്.
ഇവക്കായി പതിനെട്ടാം പടിക്ക് സമീപം പ്രത്യേക പ്രദേശം ഒഴിച്ചിട്ടിട്ടുണ്ട്. മകരവിളക്കിന് മുന്നോടിയായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും സുരക്ഷ പരിശോധനകളും ആര്‍എഎഫ് സംഘം നടത്തിയിട്ടുണ്ട്. നിലവില്‍ ആര്‍എഎഫിന്റെ 145 കമാന്‍ഡോ സംഘമാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത്. 68 പേര് പമ്പയിലും, 77 പേര് സന്നിധാനത്തും സുരക്ഷയൊരുക്കുന്നു. കഴിഞ്ഞ 14 വര്‍ഷമായി ശബരിമലയില്‍ കേന്ദ്രസേന സുരക്ഷ ഒരുക്കുന്നുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് (Intelligence Bureau) (ഐബി) ശബരിമലയില്‍ സുരക്ഷ പ്രശ്നങ്ങള്‍ കാട്ടി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ഈ സാഹചര്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുള്ള സുരക്ഷയാണ് മലയാളി കൂടിയായ ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ സജ്ജമാക്കിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: