ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒയെ Indian Space Research Organisation (ISRO) നയിക്കാന്‍ വീണ്ടും മലയാളി. തമിഴ്നാട് സ്വദേശിയായ കെ. ശിവന് പകരക്കാരനായാണ് എസ്. സോമനാഥ് (S Somanath) ഇസ്രോയുടെ തലപ്പത്ത് എത്തുന്നത്. ആലപ്പുഴ അരൂര്‍ സ്വദേശിയാണ് സോമനാഥ്.
എം.ജി.കെ മേനോന്,; കെ കസ്തൂരിരംഗന്‍, ജി. മാധവന് നായര്‍ , രാധാകൃഷ്ണന് എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍
ഇന്ത്യന്‍ എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് എസ്. സോമനാഥ്. ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചത് ഇദേഹമായിരുന്നു. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടറാണ്. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.എസ്.ആര്.ഒ യുടെ ലോഞ്ച് വെഹിക്കിള്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്
കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: