പാലക്കാട്: ആലപ്പുഴയില്‍ എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ അഡ്വ: രണ്‍ജീത് ശ്രീനിവാസന്റെ അനുസ്മരണം അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു. ബിജെപി സംസ്ഥാന വക്താവ് അഡ്വ: ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു.
മുന്‍കാലങ്ങളില്‍ രഹസ്യമായാണ് മത-ഭീകരതവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നത് ഭരണതണലില്‍ തടിച്ചുകൊഴുക്കുകയും പരസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമനസ്യമാണ് അവര്‍ക്ക് പ്രചോദനമാകുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിലൂടെ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇതിലും വലിയ പ്രതിസന്ധികളെ നേരിട്ടാണ് സംഘടന വളര്‍ച്ച പ്രാപിച്ചിട്ടുള്ളതെന്ന് സിന്ധുമോള്‍ ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, അഡ്വ: ശ്രീപ്രകാശ്, അഡ്വ: ജി.ജയചന്ദ്രന്, അഡ്വ: പി.രാജേഷ്, അഡ്വ: ശ്രീരാജ് വള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: