ന്യൂദല്‍ഹി: ഒരു കാലത്ത് ആയുധ ഇടപാടിലെ വിവി ഐപിയായ ഇടനിലക്കാരനായിരുന്ന സഞ്ജയ് ഭണ്ഡാരി ഇപ്പോള്‍ എവിടെയും പിടിവള്ളിയില്ലാത്ത അഭയാര്‍ത്ഥിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഇന്ത്യ ഭരിച്ചപ്പോള്‍ എല്ലാ ആയുധഇടപാടിന്റെയും അമരത്ത് സഞ്ജയ് ഭണ്ഡാരിയായിരുന്നു. അളിയന് റോബര്‍ട്ട് വധേരയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സഞ്ജയ് ഭണ്ഡാരിക്ക് രാഹുലുമായും ചില ഭൂമി ഇടപാട് ബന്ധങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു.
92 കോടി കമ്മീഷന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മിറാഷ് വിമാനം വിറ്റതിന്
സഞ്ജയ് ഭണ്ഡാരിയിലൂടെയാണ് കോണ്‍ഗ്രസ് ഭരണകാലത്ത് റോബര്‍ട്ട് വധേര കോടീശ്വരനായി മാറിയത്. പക്ഷെ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലെ യുപിഎ ഭരണകാലത്ത് സഞ്ജയ് ഭണ്ഡാരിക്ക് കിട്ടേണ്ട 92 കോടിയുടെ അഴിമതിപ്പണം ഇപ്പോഴും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരുക്കുകയാണ് സഞ്ജയ് ഭണ്ഡാരി. ഇതോടെ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പകല്‍വെളിച്ചംപോലെ സത്യമാവുകയാണ്. ഈ കമ്മീഷന് നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രാഞ്ച് കമ്പനിയായ തെയ്ല്‍സിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സഞ്ജയ് ഭണ്ഡാരി ഇപ്പോള്‍.
കോണ്‍ഗ്രസ് ഭരണകാലത്ത് തെയ്ല്‍സ് എന്ന കമ്പനിയുമായി നടത്തിയ ആയുധ ഡീലില്‍ തനിക്ക് ലഭിക്കേണ്ട 92 കോടിയുടെ കമ്മീഷന് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഫ്രഞ്ച് കമ്പനിക്കെതിരെ സഞ്ജയ് ഭണ്ഡാരി കേസ് കൊടുത്തിരിക്കുന്നത്. ഭണ്ഡാരി ഇപ്പോള്‍ യുകെയില്‍ അഭയം തേടിയിരിക്കുകയാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ഇന്ത്യയിലെ സര്‍ക്കാര്‍ തേടുന്ന കുറ്റവാളിയാണ് സഞ്ജയ് ഭണ്ഡാരി.
കോണ്‍ഗ്രസ് ഭരണകാലത്ത് 240 കോടി യൂറോ പ്രതിരോധ ഇടപാടില്‍ സഞ്ജയ് ഭണ്ഡാരിയെ ഇടനിലക്കാരനാക്കി
ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ തലമുറയില്‍പ്പെട്ട മിറാഷ് 2000 വിമാനങ്ങള്‍ നല്‍കാനായി മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരാണ് 2011ല്‍ 240 കോടി യൂറോ വില മതിക്കുന്ന പ്രതിരോധ ഇടപാടില്‍ സഞ്ജയ് ഭണ്ഡാരിയെ ഇടനിലക്കാരനാക്കിയത്. തെയ്ല്‍സ് എന്ന ഫ്രഞ്ച് കമ്പനിയുമായിട്ടായിരുന്നു ഈ ഇടപാട്. തെയ്ല്‍സ് എന്ന ഫ്രഞ്ചു കമ്പനി പ്രതിരോധ കരാറുകള്‍ നേടാന്‍ വഴിവിട്ട് കമ്മീഷന് നല്‍കുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് ഇപ്പോള്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ടെലിഗ്രാഫ് ദിനപത്രത്തിലെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് ഭണ്ഡാരിയാണ് പുതുതലമുറയില്‍പ്പെട്ട മിറാഷ് ജെറ്റുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനായി കോണ്‍ഗ്രസ് ഭരിയ്ക്കുന്ന കാലത്ത് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തെയ്ല്‍സ് എന്ന ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധികള്‍ക്ക് കൂട്ടിമുട്ടിച്ചുകൊടുത്തത്. ഇതിന് ഭണ്ഡാരിക്ക് നല്‍കേണ്ട കണള്‍സട്ടിംഗ് ഫീസായി നിശ്ചയിച്ചിരുന്നത് 167 കോടി രൂപയാണ്. അതില്‍ 75 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 92 കോടി കിട്ടിയി
ട്ടില്ല എന്നതാണ് സഞ്ജയ് ഭണ്ഡാരിയുടെ പരാതി. 2016ലെ രാഷ്ട്രീയ സാഹചര്യം കാരണമാണ് ഈ തുക ലഭിക്കാതിരുന്നതെന്ന് സഞ്ജയ് ഭണ്ഡാരി ആരോപിക്കുന്നു. കാരണം ഇയാള്‍ക്ക് കോണ്‍ഗ്രസുമായി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍, റോബര്‍ട്ട് വധേര എന്നിവരുമായും പതിവ് വിട്ട അടുത്ത ബന്ധം അന്നുണ്ടായിരുന്നു.
സഞ്ജയ് ഭണ്ഡാരിയെ തള്ളിപ്പറഞ്ഞ് ഫ്രഞ്ച് കമ്പനി തെയ്ല്‍സ്
എന്നാല്‍ പിന്നീട് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സഞ്ജയ് ഭണ്ഡാരിയെ പിടികൂടാന്‍ ശ്രമിച്ചു. പക്ഷെ അയാള്‍ ബ്രിട്ടനിലേക്ക് കടന്നുകളഞ്ഞു. ഇപ്പോള്‍ സഞ്ജയ് ഭണ്ഡാരിയെ വിട്ടുകിട്ടാന്‍ ബിജെപി സര്‍ക്കാര്‍ നിയമയുദ്ധത്തിലാണ്.
എന്നാല്‍ ഫ്രഞ്ച് കമ്പനി തെയില്‍സ് സഞ്ജയ് ഭണ്ഡാരിയുടെ കമ്മീഷന് തുകയായ 92 കോടി രൂപ കിട്ടാനുണ്ടെന്ന അവകാശവാദം തള്ളിക്കളയുന്നു. ഇയാള്‍ക്ക് ഇനി ഒരു നയാപൈസ കൊടുക്കാനില്ലെന്ന നിലപാടിലാണ് തെയ്ല്‍സ്. അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന കമ്പനിയാണ് തെയില്‍സെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
യുപിഎ ഭരണകാലത്ത് ആയുധഇടപാട് കൂടി നടത്തിയിരുന്ന റോബര്‍ട്ട് വധേരയുടെ അടുത്ത സുഹൃത്താണ് സഞ്ജയ് ഭണ്ഡാരി. റഫേല്‍ ഇടപാടില്‍ ഓഫ്സെറ്റ് പങ്കാളിയായത് അന്ന് സഞ്ജയ് ഭണ്ഡരിയാണ്. എന്നാല്‍ ഡസോള്‍ട്ട് എന്ന ഫ്രഞ്ച് കമ്പനി സഞ്ജയ് ഭണ്ഡാരിയെ പങ്കാളിയാക്കുന്നതിനെ എതിര്‍ത്തിരുന്നു. 126 റഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രാലയം നല്കിയ ആദ്യകാലത്തെ ഉത്തരവിന്റെ ഫയല്‍ ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായിരുന്നു. പ്രതിരോധമന്ത്രാലയത്തില്‍ നിന്നും കാണാതായ ഈ ഫയല്‍ പിന്നീട് കണ്ടുകിട്ടയത് റോഡില്‍ നിന്നാണ്. സഞ്ജയ് ഭണ്ഡാരിയാണ് ഈ ഫയല്‍ മോഷ്ടിച്ചതെന്നാണ് ആരോപണം. സഞ്ജയ് ഭണ്ഡാരി ഈ ഫയലുകളുടെ ഫോട്ടോകോപ്പി എടുത്ത് തനിക്ക് ബന്ധമുള്ള ആയുധ കരാറുകാര്‍ക്ക് കൈമാറുകയായിരുന്നത്രെ.
സഞ്ജയ് ഭണ്ഡാരിയ്ക്ക് രാഹുല്‍ ഗാന്ധിയുമായും ബന്ധം?
ഇതുവരെ സഞ്ജയ് ഭണ്ഡാരിയും റോബര്‍ട്ട് വധേരയും തമ്മിലുള്ള ആയുധ ഇടപാടുകളും പങ്കാളത്തിവും തെളിയിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുമായി ഭണ്ഡാരിയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നതിന്റെ ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. ചില ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടാണിത്.
2019ല്‍ രാഹുല്‍ ഗാന്ധിയും എച്ച്എല് പഹ് വ എന്നയാളും തമ്മില്‍ ചില ഭൂമിയിടപാടുകള്‍ നടന്നിരുന്നു. ഇതിന് ഫണ്ട് നല്‍കിയിരുന്നത് സിസി തമ്പി എന്ന വ്യക്തിയാണ്. തമ്പിക്ക് സഞ്ജയ് ഭണ്ഡാരിയുമായി അടുത്ത ബന്ധമുണ്ട്.
എച്ച്എല് പഹ് വയില്‍ നിന്നും 2008ല്‍ രാഹുല്‍ ഗാന്ധി 26.47 ലക്ഷത്തിന് ഹസ്സാന്‍പൂരില്‍ 6.5 ഏക്കര്‍ ഭൂമി വാങ്ങിയതായി പറയപ്പെടുന്നു. 2008 ജനവരിയില്‍ 24 ലക്ഷത്തിന്റെയും 2008 മാര്‍ച്ചില്‍ 2.47 ലക്ഷത്തിന്റെയും രണ്ട് ചെക്കുകളാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ഈ ഇടപാടിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി പണമായാണ് നല്‍കിയിരിക്കുന്നത്. ഇതാകട്ടെ പഹ് വ പിന്‍വലിച്ചിട്ടുമില്ല. അതിനര്‍ത്ഥം രാഹുല്‍ ഗാന്ധിയാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയതെന്നാണ്. പഹ് വ 33.22 ലക്ഷത്തിന് വില്ക്കാന് ഉദ്ദേശിച്ചിരുന്ന ഭൂമി 26.47 ലക്ഷത്തിനാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. രാഹുല്‍ഗാന്ധിയുടെ പഹ് വയുമായുള്ള വഴി വിട്ട ബന്ധം കാരണമാണ് കുറഞ്ഞ വിലക്ക് ഈ ഇടപാട് നടന്നത്. ഇതിന് കാരണം സഞ്ജയ് ഭണ്ഡാരിയുമായി പഹ് വയ്ക്കുള്ള അടുപ്പമാണെന്ന് കരുതുന്നു.
2020 ആഗസ്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പിലാറ്റ് എയര്‍ക്രാഫ്റ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡ്. പക്ഷെ ഈ ഇടപാടില്‍ ഇടനിലക്കാരനായ ഭണ്ഡാരിയെ പിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഭണ്ഡാരി ഇപ്പോഴും സിബി ഐയുടെ നിരീക്ഷണത്തിലാണ്. റോബര്‍ട്ട് വധേരയ്ക്ക് ഭൂമി വാങ്ങി നല്‍കിയതില്‍ ഭണ്ഡാരിക്ക് പങ്കുണ്ട്. 2009ല്‍ സഞ്ജയ് ഭണ്ഡാരിക്ക് സിംഗപ്പൂര്‍ ആസ്ഥാനമായ ബാങ്ക് അക്കൗണ്ട് വഴി കമ്മീഷന് തുക കിട്ടിയിട്ടുള്ളതായി സിബി ഐ കണ്ടെത്തിയിട്ടുണ്ട്. ഈ കള്ളപ്പണം ഭണ്ഡാരിയുടെ ദുബായിലുള്ള കമ്പനി വഴി വെളുപ്പിച്ചു. സി.സി. തമ്പിയുടെ കമ്പനിയാണിത്. ഈ കമ്പനി പിന്നീട് ലണ്ടനില്‍ സ്വത്ത് വാങ്ങാന്‍ വേണ്ടി പിന്നീട് ഈ പണം ഉപയോഗിച്ചതായി ആരോപണമുണ്ട്. ലണ്ടനിലെ സ്വത്തുക്കള്‍ ഭണ്ഡാരി വാങ്ങിയത് റോബര്‍ട്ട് വധേരയ്ക്ക് വേണ്ടിയാണെന്ന് ഇഡി തുറന്നകോടതിയില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: