തിരുവനന്തപുരം: പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്നു തൃക്കാക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജിനെ പരിഗണിക്കുന്നു. ഇടതു മുന്നണിയില്‍ നിന്നും എം.സ്വരാജിന്റേയും മേയര്‍ എം.അനില്‍ കുമാറിന്റേയും പേരാണ് ഉയരുന്നത്. സ്വരാജിനു തന്നെയാണ് കൂടുതല്‍ സാധ്യതയെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. തൃപ്പൂണിത്തുറയില്‍ വലിയ വിജയപ്രതീക്ഷയോടെയാണ് എം സ്വരാജ് വീണ്ടും മത്സരത്തിനിറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം. കെ ബാബുവിനോടായിരുന്നു സ്വരാജിന്റെ തോല്‍വി.
ഈ സാഹചര്യത്തിലാണ് എം സ്വരാജിനെ തൃക്കാക്കരയില്‍ നിന്നും നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് സൂചന. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13, 813 വോട്ടിനാണ് പി.ടി. തോമസ് ഇടതുസ്ഥാനാര്‍ത്ഥിയായ ഡോ. ജെ ജേക്കബിനെ തോല്‍പ്പിച്ചത്. പിടിയുമായി അടുപ്പമുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍, ഉമ തോമസ് ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലയ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്റേഷന്, ടോണി ചമ്മണി എന്നീ പേരുകളും കോണ്‍ഗ്രസ് ക്യാംപില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: