തിരുവനന്തപുരം: ജനുവരി 12ാം തീയതി സിപിഎം-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനാഭിപ്രായം രൂപീകരിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജനുവരി 15,16,17, തീയതികളില്‍ വലിയ രീതിയിലുള്ള പൊതുസമ്മേളനങ്ങള്‍ നടത്താനും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. ‘പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം’ എന്നതായിരിക്കും മുദ്രാവാക്യം.
സംസ്ഥാനത്ത് ഈ രീതിയില്‍ 25 പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ജോര്‍ജ് കുര്യന് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ അഡ്വ.രണ്‍ജിത്ത് ശ്രീനിവാസിന് അഭിഭാഷകരുടെ നേതൃത്വത്തില്‍ ശ്രദ്ധാജ്ഞലി സംഘടിപ്പിക്കും. ജനുവരി ഏഴു മുതല്‍ 12 വരെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മയുടെ ശ്രദ്ധാജ്ഞലി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: