തിരുവല്ല: വൈദ്യുതി ഉപഭോഗം കൂടുന്നതിനിടെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയില്‍ ഉത്പാദനം കുറച്ചു. 4.39 ദശലക്ഷം യൂണിറ്റായിട്ടാണ് കുറച്ചത്. ഒരുമാസം മുമ്പ് തീവ്രമഴ സമയത്ത് ഡാമുകള്‍ നിറഞ്ഞപ്പോള്‍ ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി അഞ്ചാമത്തെ ജനറേറ്ററും പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
ജനുവരി 1ന് 3.56 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. റെക്കോര്‍ഡ് മഴ ലഭിക്കുകയും സംഭരണികളില്‍ 86 ശതമാനം ജലം ഉള്ളപ്പോഴും വൈദ്യുതി ഉത്പാദനം കുറയ്ക്കുകയാണ് ചെയ്തത്. അതേ സമയം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് കൂട്ടി. ഇത് ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്.
അടിക്കടി ജനറേറ്ററുകള്‍ തകരാറിലാകുന്നതിനാലാണ് ശബരിഗിരിയില്‍ വൈദ്യുതി ഉത്പാദനം കുറയ്ക്കുന്നതെന്നാണ് വിവരം. ഇടുക്കിയില്‍ രണ്ടാം നിലയത്തിന് കോപ്പുകൂട്ടുന്ന സര്‍ക്കാര്‍ ശബരിഗിരി പദ്ധതിയുടെ പരാധീനതകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. 310 മെഗാവോട്ട് ശേഷിയുള്ള പദ്ധതിയിലുള്ളത് ഓടിതളര്‍ന്ന ജനറേറ്ററുകളാണ്.
1966-ല്‍ ആരംഭിച്ച പദ്ധതി 2009-ല്‍ നവീകരിച്ചെങ്കിലും ഉത്പാദനം പൂര്ണ്ണശേഷിയിലെത്തിക്കാന് കഴിഞ്ഞിട്ടില്ല. ഒരുമാസം മുമ്പ് വരെ ആറ് ജനറേറ്ററുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു. ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞപ്പോഴാണ് ഇതിലൊന്ന് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ എത്ര നാള് പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേ സമയം നാലാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. 60 മെഗാവാട്ട് ശേഷിയുള്ള നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായിട്ട് രണ്ട് വര്‍ഷത്തോളമായി.പല തവണ തകരാറുകള്‍ പരിഹരി്ക്കാന് ശ്രമം നടന്നെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല.
ജനറേറ്ററുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉത്പാദി്പ്പിക്കാനുള്ള വെള്ളമാണ് വര്‍ഷക്കാലത്ത് ഒഴുക്കി വിടുന്നത്.സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ മുഴുവന്‍ ഉല്പാദന ശേഷിയും വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കക്കി-ആനത്തോട് ഡാമും പമ്പാ ഡാമും തുറക്കേണ്ടി വരില്ലായിരുന്നു എന്ന അഭിപ്രായം വിദഗ്ധര്മാര്ക്കിടെയിലുണ്ട്.
ശബരിഗിരി പദ്ധതിയുടെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പരമാവധി 8.1 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. ഒരുവശത്ത് അമിത വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ മറുവശത്ത് ദശലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പാക്കാനുള്ള വെള്ളമാണ് നദികളിലേക്ക് ഒഴുക്കിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: