ചണ്ഡീഗഢ്: പ്രധാനമന്ത്രിയ്ക്ക് സുരക്ഷ നല്കുന്നതില് പരാജയപ്പെട്ട പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവ് കേട് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നു. ഇതിനായി വ്യാഴാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയ്ക്ക് പിന്നീല് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗൂഢോലോചനയുണ്ടെന്ന് വരെ ആരോപിക്കപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബുധനാഴ്ചത്തെ സന്ദര്‍ശനം സംബന്ധിച്ച് മുഴുവന്‍ റിഹേഴ്സലും പൂര്‍ത്തിയാക്കിയിരുന്നതാണ്. ഇതോടെ പഞ്ചാബിലെ ഫിറോസ്പൂരിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നുവെന്ന പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ വാദവും പൊളിയുകയാണ്.
സംഭവസ്ഥലത്തെ ഫ്ളൈഓവറില്‍ ഉണ്ടായിരുന്ന ഒരു ദൃക്സാക്ഷി പറയുന്നത് ചില ബസുകള്‍ നശിപ്പിക്കപ്പെട്ടെന്നും അക്രമികള്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നുമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം നാണക്കേടാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു. പ്രധാനമന്ത്രിയെപ്പോലെ ഒരാളുടെ സൂരക്ഷയില്‍ രാഷ്ട്രീയ ഭിന്നതമൂലം വീഴ്ച വരുത്തുന്നത് ജനാധിപത്യ വിരുദ്ധ ചിന്തയുടെയും കോണ്‍ഗ്രസിന്റെ വികലമായ മാനസികാവസ്ഥയുടെയും ഉദാഹരണമാണെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: