തിരുവനന്തപുരം: തീപടര്‍ന്നത് വൈദ്യുതി പോസ്റ്റില്‍ നിന്നെന്ന ആക്രികട ഉടമ സുല്ഫിയുടെ വാദത്തില്‍ ദുരൂഹത. വൈദ്യുത പോസ്റ്റില്‍ നിന്നും തീപ്പൊരി ആക്രിക്കടയില്‍ വീഴുന്നതിന് താന്‍ ദൃസാക്ഷിയാണ് താണെന്നാണ് ഉടമയുടെ അവകാശവാദം. എന്നാല്‍ തുടക്കമുതലേ സ്ഥലത്തുണ്ടായിരുന്ന സുഭാഷ് പറയുന്നത് കടയ്ക്കുള്ളില്‍ നിന്നും തീ പടര്‍ന്നതാണെന്നാണ്.
കടക്കുള്ളില്‍ നിന്നും പടര്‍ന്ന തീ അണയ്ക്കാന്‍ ജീവനക്കാര്‍ സമീപത്തെ പൈപ്പില്‍ നിന്നും വെള്ളം ശേഖരിച്ച് ശ്രമിച്ചിരുന്നു എന്നാണ് സുഭാഷ് വ്യക്തമാക്കുന്നത്. തീ പടരുന്നിതിനിടെ വന്‍ സ്ഫോടനം ഉണ്ടായതും സമീപത്തെ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ചീളുകള്‍ തെറിച്ച് കേടുപാടു സംഭവിച്ചത് ദുരൂഹതയോടെയാണ് സമീപവാസികള്‍ നോക്കികാണുന്നത്.
ആദ്യം ആക്രിക്കടയിലെ ഒരു മൂലയില്‍ നിന്നും പുക ഉയരുന്നതാണ് കണ്ടത്. ഇതരസംസ്ഥാനക്കാരായ ജീവനക്കാര്‍ വെള്ളമെടുക്കാന്‍ ഓടുന്നതും കണ്ടു. എന്തോ ഒന്ന് എന്റെ കടയിലേക്കും പതിച്ചു, ജിജിയുടെ വാക്കുകളാണിത്. തെങ്ങിനെക്കാള്‍ ഉയരത്തിലാണ് തീ ഉയര്‍ന്നതും ജീവനക്കാരുടെ ഒച്ചയും കേട്ടു. താന്‍ ചെന്ന് സമീപത്തെ വാഹനങ്ങളെല്ലാം എടുത്തു മാറ്റിയെന്ന് ലിയോണ്‍. ബണ്ട് റോഡില്‍ തീപിടിച്ച ആക്രിക്കടക്ക് സമീപത്തുള്ളവരാണിവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: