തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാഗ്ദാനങ്ങള്‍ ഏറെയാണ് സര്‍ക്കാര്‍ വക. വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് 4.60 ലക്ഷം രൂപയ്ക്കു പുറമേ നഷ്ടപരിഹാരവും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മിച്ചു നല്‍കും. 2022ല്‍ ഭൂമി ഏറ്റെടുത്ത് 2025ല്‍ പദ്ധതി നടപ്പാക്കുമെന്നാണ് പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം.
വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും 5സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും, അതല്ലെങ്കില്‍ നഷ്ടപരിഹാരവും 10 ലക്ഷവും നല്‍കും. ബാധിക്കുന്നകുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലെ നിയമനങ്ങളില്‍ മുന്‍ഗണന, കച്ചവടസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് കെ റെയില്‍ നിര്‍മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ കട മുറി അനുവദിക്കാന്‍ മുന്‍ഗണന.
മറ്റു പ്രഖ്യാപനങ്ങള്‍
കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാല്‍ : 25,000-50,000 രൂപ വരെ നഷ്ടപരിഹാര തുക
വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക്: നഷ്ടപരിഹാരവും 50,000 രൂപയും, വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവര്‍ക്ക്: 2 ലക്ഷം രൂപ
വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാര്‍ക്ക്: 30,000 രൂപ ഒഴിപ്പിക്കപ്പെടുന്ന
വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക്: 6000 വീതം 6 മാസം
പെട്ടിക്കടകള്‍ക്ക്: 25,000-50,000 രൂപ വരെ
പുറമ്പോക്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക്: ചമയങ്ങളുടെ വിലയും
5000 വീതം 6 മാസവും സ്വയം തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക്: 50,000
പ്രതികരിക്കാൻ ഇവിടെ എഴുതുക: