കണ്ണൂർ: രണ്ടു പതിറ്റാണ്ടായി അധികൃതര്‍ അവഗണിച്ച ഗ്രാമത്തിന് ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ശാപമോക്ഷം. പിണറായി പഞ്ചായത്തിലെ ഒലായിക്കര അമ്പാടിമുക്ക് ഗ്രാമത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ റോഡാണ് ടാറിംഗ് നടത്താന്‍ അനുമതിയായത്. ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷ്യന് പദ്ധതിയില്‍ ഉള്‍പെടുത്തി ഓലായിക്കര മഹാത്മ വായനശാല മുതല്‍ 211.5 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയിലും ടാര്‍ ചെയ്യാന്‍ 6,36000 രൂപ അനുവദിച്ചു.
കഴിഞ്ഞ ദിവസം റോഡിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനവും ആരംഭിച്ചു. മഹാത്മ സ്മാരക വായനശാല മുതല്‍ കോയ്യാളക്കുന്ന് ക്ഷേത്രം വരെയുള്ള ഒരു കിലോമീറ്ററില്‍ അധികം വരുന്ന റോഡാണ് അധികൃതരുടെ അനാസ്ഥയും രാഷ്ട്രീയവിരോധവും നിമിത്തം അവഗണന നേരിട്ടിരുന്നത്. 9, 10 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്ഥ കാണിച്ച് പ്രദേശവാസികള്‍ നിരവധി തവണ നിവേദനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിരുന്നില്ല.
കേന്ദ്ര സര്‍ക്കാറിന്റെ ശ്യാമപ്രസാദ് മുഖര്‍ജി അര്‍ബന്‍ മിഷ്യന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ബിജെപി പിണറായി പഞ്ചായത്ത് കമ്മറ്റിയും നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഗ്രാമത്തിലെ റോഡിനോടുള്ള അവഗണന സംബന്ധിച്ചും ജന്മഭൂമി പല തവണ വാര്‍ത്ത നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: