കോട്ടയം: പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്കാരത്തിന്റെ കാതലാണെന്നും അതിനു വ്യാപകപ്രചാരം ലഭിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ”നമ്മളെ സംബന്ധിച്ചു ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോകം ഒരൊറ്റ കുടുംബമാണ്. ആ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാകണം നാം മുമ്പോട്ടുപോകേണ്ടത്.” അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിക്കും രാജ്യത്ത് തന്റെ വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ട്. നിങ്ങളുടെ മതം അനുഷ്ഠിക്കുക, എന്നാല്‍ മറ്റ് മത വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതരത്തിലുള്ള എഴുത്തുകളും വിദ്വേഷ പ്രസംഗങ്ങളും പാടില്ല. മറ്റു മതങ്ങളെ പരിഹസിക്കാനും സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്വേഷപ്രസംഗങ്ങളും എഴുത്തുകളും സംസ്കാരത്തിനും പൈതൃകത്തിനും പാരമ്പര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും എതിരാന്. മതനിരപേക്ഷത ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നും രാജ്യം അതിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്നുണ്ടെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മൂല്യസംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: