ജൊഹാനസ്ബര്‍ഗ്:
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ട്. അര്‍ധസെഞ്ചുറി നേടിയ നായകന് കെ.എല്‍.രാഹുല്‍ ( 50) മാത്രമാണണ് പിടിച്ചുനിന്നത്.
അശ്വിന് 46 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്കോ ജെന്സണ് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗീസോ റബാഡയും ഡുവാന്‍ ഒലിവിയറും 3 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ രാഹുലും അഗര്‍വാളും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ 36 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. അഗര്‍വാളിനെ (26) പുറത്താക്കിയ മാര്‍ക്കോ ജെന്സണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക്ത്രൂ മനല്‍കി. പൂജാര, രഹാനെ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ ഡ്യുവാന്‍ ഒലിവിയവര് പുറത്താക്കി. തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
ഹനുമ വിഹാരി (20), ഋഷഭ് പന്ത് (17) എന്നിവരൊക്കെ വേഗം മടങ്ങി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ആര് അശ്വിനാണ് (46) വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ശര്‍ദ്ദുല്‍ താക്കൂര്‍ (0), മുഹമ്മദ് ഷമി (9) എന്നിവരും പെട്ടെന്ന് പുറത്തായി. 14 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ജസ്പ്രീത് ബുംറ ഇന്ത്യയെ 200 കടത്തി. സിറാജ് (1) ആണ് ഇന്ത്യയുടെ അവസാന വിക്കറ്റ്.
പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്നാണ് കോലിക്ക് ഈ ടെസ്റ്റ് നഷ്ടമായത്. കെ.എല്‍. രാഹുലാണ് ടീമിന്റെ പകരക്കാരന് നായകന്. വിരാട് കോലിക്കു പകരം ഹനുമ വിഹാരി ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചു.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 10ന് മുന്നിലാണ്. സെഞ്ചൂറിയനില്‍ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്.
വാണ്ടറേഴ്സില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: