വാരാണസി: ഹിന്ദുക്കളുടെ പവിത്ര ഭൂമിയായ വാരാണസിയെന്ന കാശി പ്രതാപം വീണ്ടെടുക്കുന്നു. നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രം ഭക്തര്‍ക്ക് തുറന്നു നല്‍കിയതോടെ ഇവിടേക്ക് ഭക്തരുടെ പ്രവാഹമാണ്. 2022 ജനുവരി ഒന്ന് ശനിയാഴ്ച മാത്രം മൂന്നു ലക്ഷം പേര് പരമശിവന്റെ സന്നിധിയില്‍ എത്തിയെന്നാണ് കണക്ക്.
പുലര്‍ച്ചെ മൂന്നു മണി മുതല്‍ വന്‍ ക്യൂവായിരുന്നു. കാശി മേഖലാ ഡിസിപി ആകെ ഗൗതം പറഞ്ഞു. വൈകിട്ട് മൂന്നു വരെയായി മൂന്നു ലക്ഷം പേര് ദര്‍ശനം നടത്തിയെന്നാണ് കണക്ക്. അതിനു ശേഷവും ഒന്നര ലക്ഷത്തോളം പേര് ക്യൂ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണ ദിവസങ്ങളില്‍ പോലും ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തുക. മഹാശിവ രാത്രി പോലുള്ള ദിവസങ്ങളില്‍ രണ്ടു ലക്ഷം പേര് വരെയാണ് ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ കൊറോണ വ്യാപിച്ച കഴിഞ്ഞ രണ്ടു വര്‍ഷമായി മഹാശിവരാത്രിക്കും ഭക്തര്‍ തീരെ കുറഞ്ഞിരുന്നു.
ആയിരത്തൊന്ന് പേരുടെ ശംഖനാദം
ശനിയാഴ്ച പുതുവത്സര ദിന പ്രഭാതത്തില്‍ കാശിയില്‍ വ്യത്യസ്തമായ ഒരു ചടങ്ങും നടന്നു. ആയിരത്തൊന്നു പേര് നിരന്ന് ശംഖനാദം മുഴക്കിയാണ് പ്രഭാതത്തെ വരവേറ്റത്. നവീകരിച്ച കാശി വിശ്വനാഥ ധാമിന്റെ മുന്പിലായിരുന്നു. വിവിധ പ്രായത്തിലുള്ളവര്‍ ശംഖനാദം മുഴുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: