ചെന്നൈ: തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ പെരുങ്കുടിയിലെ ഒരു കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബനാഥനായ 36 കാരന് മണികണ്ഠന്റെ ഓണ്‍ലൈന്‍ ചൂതാട്ടമാണ് ഒടുവില്‍ ഭാര്യയെയും മക്കളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
കുടുംബനാഥനായ മണികണ്ഠന് രാമപുരത്ത് ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. 35 കാരിയായ ഭാര്യ താര, 11ഉം ഒന്നും വയസ്സായ രണ്ട് മക്കള്‍ എന്നിവരാണ് പെരുങ്കുടിയിലെ അപാര്‍ട്മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവായ മണികണ്ഠന് ആദ്യം ക്രിക്കറ്റ് ബാറ്റ് കൊണ്ട് ദേഷ്യം മൂത്ത് ഭാര്യയെ തല്ലി. അടിയുടെ ആഘാതത്തില്‍ ഭാര്യ മരിച്ചു. ഉടനെ അയാള്‍ രണ്ടു കുട്ടികളയെും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് അദ്ദേഹം അടുക്കളയില്‍ ഒരു കൊളുത്തില്‍ തൂങ്ങിമരിയ്ക്കുകയായിരുന്നു.
താരയുടെ തലയില്‍ കാര്യമായ പരിക്കുകളുണ്ടായിരുന്നു. കുട്ടികള്‍ രണ്ടുപേരും ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നത്. അയല്‍ക്കാരെയും മണികണ്ഠന്റെ ഓഫീസിലെ സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മണികണ്ഠന് സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയതായി അറിയുന്നു. കൃത്യമായി എല്ലാ ദിവസവും ജോലിക്കെത്തുന്ന പതിവും മണികണ്ഠനില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. പകരം വീട്ടിലെ കമ്പ്യൂട്ടറിന് മുന്‍പിലാണ് ഭൂരിഭാഗം നേരവും ചെലവഴിച്ചിരുന്നതെന്നും പറയുന്നു.
മണികണ്ഠന് ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമപ്പെട്ട വ്യക്തിയായിരുന്നു. ഇതിന്റെ പേരില്‍ ഇദ്ദേഹവും ഭാര്യയും തമ്മില്‍ വഴക്കിടുന്ന പതിവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: