ലഖ്നോ: 257 കോടിയുടെ കള്ളപ്പണം പീയൂഷ് ജെയിന് എന്ന ബിസിനസ് കാരന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യോഗിയെ പരിഹസിച്ചു. പേര് തെറ്റി റെയ്ഡ് ചെയ്തുവെന്നും സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് പുഷ്പരാജ് ജെയിനാണെന്നും വെല്ലുവിളിച്ചു.
എന്നാല്‍ ഇതിന് യോഗി ആദിത്യനാഥിന്റെ മറുപടി പുഷ്പരാജ് ജെയിന് എന്ന സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എയും പെര്‍ഫ്യൂം ബിസിനസുകാരനുമായ വ്യക്തിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയാണ്. ഇതോടെ ഞെട്ടിയത് അഖിലേഷ് യാദവും സമാജ് വാദി പാര്ട്ടികേന്ദ്രങ്ങളുമാണ്. വടികൊടുത്ത് അടിവാങ്ങിയതുപോലെയായി അഖിലേഷ് യാദവിന്.
ഇപ്പോള്‍ പുഷ്പരാജ് ജെയിന്റെ സവായി ഫ്രാഗ്റന്‍സ് കമ്പനി, ഫ്രാഗോമാട്രിക്സ് ഗ്ലോബല്‍ പ്രൈവറ്റ് ലി. എന്നീ രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കുറ്റം ചാര്‍ത്താവുന്ന നിരവധി രേഖകള്‍ കണ്ടെത്തിയതായും ഇതിന്റെ വിശദാംശങ്ങള്‍ ഉറപ്പിക്കേണ്ടതുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാണ്‍പൂര്‍ കേന്ദ്രീകരിച്ച് സുഗന്ധദ്രവ്യ വ്യാപാരം നടത്തുകയാണ് പുഷ്പരാജ് ജെയിന്. സൂറത്തിലെ സ്പെഷ്യല്‍ ഇക്കണോമിക് സോണിലാണ് ഇദ്ദേഹത്തിന്റെ പ്രധാന ഉല്പാദനകേന്ദ്രം. ആദായനികുതി വകുപ്പിന്റെ ഉത്തര്‍പ്രദേശ്, അഹമ്മദാബാദ്, സൂറത്ത് ടീമുകളാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പുഷ്പരാജ് ജെയിനും അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരുമാണ് ഈ ബിസിനസ് നടത്തുന്നത്.
സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, യുഎഇ, തുര്‍ക്കി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആള്‍ക്കഹോള്‍ അംശമില്ലാത്ത സുഗന്ധലേപങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. മുംബൈയിലും വീടും ഓഫീസുമുള്ള പുഷ്പരാജ് ജെയിന് കാര്‍ഷിക വരുമാനവും പെട്രോള്‍ പമ്പും കോള്‍ഡ് സ്റ്റോറേജ് യൂണിറ്റും ഉണ്ട്.
പീയുഷ് ജെയിനെ റെയ്ഡ് ചെയ്തപ്പോള്‍ തെറ്റായ ജെയിനെ റെയ്ഡ് ചെയ്തെന്നും സമാജ് വാദിയുടെ ജെയിന് പുഷ്പരാജ് ജെയിനാണെന്നും അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. ഇതോടെയാണ് ആദായനികുതി വകുപ്പ് തൊട്ടടുത്ത ദിവസം പുഷ്പരാജ് ജെയിനെ റെയ്ഡ് ചെയ്തത്. കഴി്ഞ്ഞ മാസം സമാജ് വാദി ഇറ്റ്ര എന്ന പേരില്‍ അദ്ദേഹം ഇറക്കിയ പെര്‍ഫ്യൂമിന്റെ പേരിലും പുഷ്പരാജ് ജെയിന് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: