വാരണാസി: ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി വിശ്വനാഥ ക്ഷേത്രം. പുതുവത്സര ദിവസമായ ശനിയാഴ്ച ലക്ഷകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. രാജ്യമെമ്പാടുമുള്ള തീര്‍ത്ഥാടകരുടെ ആകര്‍ഷക കേന്ദ്രമായി ഇടനാഴി മാറിയിട്ടുണ്ട്.
പുതുവത്സര ദിവസം അഞ്ച് ലക്ഷം ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തില്‍ എത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇവിടേയ്ക്ക് ഇത്രയും കൂടുതല്‍ ആളുകള്‍ എത്തുന്നത്. പ്രധാന ആഘോഷമായ മഹാശിവരാത്രി ദിനത്തില്‍ പരമാവധി രണ്ടര ലക്ഷം പേരാണ് കാശി സന്ദര്‍ശിക്കാറുള്ളത്. പുതുവത്സരത്തില്‍ ഒരു ലക്ഷം പേര് ഇവിടേക്ക് എത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ ഇടനാഴി വന്നതോടെ സഞ്ചാരികളുടെ തിരക്കും കൂടി. എന്നാല്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കു കണ്ട് ക്ഷേത്ര അധികൃതര്‍പോലും അമ്പരന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കാശി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും കണക്കാക്കുന്നു.
വിശ്വനാഥ ക്ഷേത്ര ഇടനാഴിയ്ക്ക് ലഭിച്ച ജനപ്രീതിയാണ് കാശിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിന് കാരണം എന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.ക്ഷേത്ര ഇടനാഴിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകളില്‍ വലിയ ആകാംഷയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഉത്സവകാലമല്ലാതിരുന്നിട്ടും ഇവിടേക്ക് ആളുകള്‍ എത്തിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: