കണ്ണൂര്‍: ഗവര്‍ണ്ണറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തല്ക്കാലം വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ സിപിഎം സംസ്ഥാനകമ്മറ്റിയംഗവും പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം തല്ക്കാലം മാറ്റിവെച്ചു. ചാന്‍സലര്‍ പദവിയെ സംബന്ധിച്ച് ഗവര്‍ണ്ണറുമായുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയാണ് തല്ക്കാലം വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ പ്രിയ വര്‍ഗ്ഗീസിന്റെ പിന്‍വാതില്‍ നിയമനം കണ്ണൂര്‍ സര്‍വ്വകലാശാല നിര്‍ത്തിവെച്ചത്.
വിസിയുടെ തന്നെ പുനര്‍നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. ഒപ്പം കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ തന്നെ തുടര്‍നിയമനം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അഡ്വ. ഹരീഷ് വാസുദേവ് ഉള്‍പ്പെടെ സിപിഎം അനുഭാവമുള്ള ബുദ്ധീജീവികളില്‍ പലരും ഈ പുനര്‍നിയമനത്തെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു തന്നെ വിഷമസന്ധിയിലാണ്.
മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് പ്രിയ വര്‍ഗ്ഗീസിനാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വിസിയുടെ ഈ ഉത്തരവ് സിന്‍ഡിക്കേറ്റ് അംഗീകരിച്ചാല്‍ മാത്രമേ പ്രിയയെ നിയമിക്കാന്‍ കഴിയൂ. ഈ പദവിയിലേക്ക് നിരവധി വര്‍ഷത്തെ അനുഭവപരിചയമുള്ള ഒരാളെ തഴഞ്ഞാണ് മനപൂര്‍വ്വം പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയതെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപനകാലയളവായി പരിഗണിക്കാന്‍ പാടില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി പ്രിയയുടെ യോഗ്യത ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: