ഫിനിക്സ്: കെഎച്ച്എന്‍എ യുടെ 12ാം സമ്മേളനം ടെക്സസിലെ ഹൂസ്റ്റനില്‍ നടക്കും. പ്രസിഡന്റായി ജി കെ പിള്ള തിരഞ്ഞെടുക്കപ്പെട്ടു. എതിര് സ്ഥാനാര്‍ത്ഥി സനല്‍ ഗോപി(വാഷിംഗ്ടണ്‍ ഡി സി ) യേക്കാള്‍ 30 വോട്ടിന്റെ ഭൂരിപക്ഷ ത്തിലാണ് ജി കെ തിരഞ്ഞെടുക്കപ്പെട്ടത്.
ആകെ പോള്‍ ചെയ്ത 374 വോട്ടില്‍ 202 വോട്ടുകള്‍ ജി കെ നേടിയപ്പോള്‍ 172 വോട്ടുകള്‍ സനല്‍ ഗോപിനാഥിനു ലഭിച്ചു. അഡ്വ. ഷാനവാസ് കാട്ടൂര്‍ (ഫിനിക്സ്) ആണ് വൈസ് പ്രസിഡന്റ്. എതിര് സ്ഥാനാര്‍ത്ഥി ശ്രീകുമാര്‍ ഹരിലാലിനേക്കാള് ( ഫ്ലോറിഡ) 46 വോട്ടിന്റെ ഭൂരിപക്ഷഠ നേടി.
ഇലക്ഷന് നടന്ന മറ്റൊരു സ്ഥാനം യൂവ പ്രതിനിധിയുടേതായിരുന്നു. ഡിട്രോയിറ്റില്‍ നിന്നുള്ള ശബരി സുരേന്ദ്രനെ പരാജയപ്പെടുത്തി ഹൂസ്റ്റനില്‍ നിന്നുള്ള സൂര്യജിത് സുഭാഷിതന്‍ വിജയി ആയി. ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് എന്നിവയിലേക്ക് യഥാക്രമം 14 അംഗങ്ങളും 9 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: