ബെംഗളൂരു: ഹിന്ദു ക്ഷേത്രങ്ങളെ നിലവിലുള്ള നിയന്ത്രണങ്ങളില്‍ നിന്നും മുക്തമാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. വരുമാനം വികസനത്തിനായി വിനിയോഗിക്കാന്‍ ക്ഷേത്ര മാനേജ്മെന്റുകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളില്‍ നിന്നും ഹിന്ദു ക്ഷേത്രങ്ങളെ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങള്‍ വിവിധ തരത്തിലുള്ള നിയന്ത്രണ ബൈലോ നിയമങ്ങള്‍ക്കും കീഴിലുമാണ്.
”മറ്റ് മതസ്ഥലങ്ങള്‍ വിവിധ നിയമങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ആരാധനാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കാന്‍ കഴിയുന്നില്ല”- ബസവരാജ് ബൊമ്മൈ
ബജറ്റ് സമ്മേളനത്തിന് മുമ്പ് ക്ഷേത്രങ്ങളെ അത്തരം നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു നിയമത്തിന് രൂപം നല്‍കും. മറ്റ് സമുദായങ്ങളുടെ പ്രാര്‍ത്ഥനാ ഹാളുകള്‍ വ്യത്യസ്ത നിയമങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതമാണെന്നും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ബൊമൈ സര്‍ക്കാര്‍ ഇപ്പോള്സഫലമാക്കുന്നത്.
ഇതിനിടെ മതപരിവര്‍ത്തന വിരുദ്ധ ബില്‍ ഒരു നിയമമായി നടപ്പിലാക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊപ്പാള്‍ ജില്ലയിലെ അഞ്ജനാദ്രി സമ്പൂര്‍ണമായി അന്താരാഷ്ട്ര തലത്തിലേക്ക് വികസിപ്പിക്കാനും അത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: