Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അര്‍ധനാരീശ്വരം

സ്ത്രീകളേയും പുരുഷന്‍മാരെയും ശാരീരികമായും മാനസികമായും ബൗദ്ധികമായും പ്രകൃതി വേര്‍തിരിച്ചിട്ടുണ്ടെന്നു പറയുന്നതിനര്‍ഥം സ്ത്രീയ്‌ക്കു ബുദ്ധിയും മനശ്ശക്തിയും ഇല്ലെന്നല്ല. അവരുടെ ചിന്തകള്‍ക്കു വ്യത്യാസമുണ്ടെന്നു മാത്രം.

Janmabhumi Online by Janmabhumi Online
Jul 28, 2023, 05:51 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണല്ലോ ഇത്. പ്രകൃതിയെ സ്ത്രീയായും സ്ത്രീയെ പ്രകൃതിയായും കണ്ട് ആദരിക്കാന്‍ പഠിപ്പിച്ച നമ്മുതടെ സംസ്‌കാരത്തെ അറിയാത്തവരാണതിനു പുറപ്പെടുന്നത്. സ്ത്രീയെ ആരും ശാക്തീകരിക്കേണ്ട കാര്യമില്ല. അവള്‍ എന്നും ശക്തയായിരുന്നു. സ്ത്രീ അബലയാകുന്നതു ശാരീരികമായി മാത്രം. മനശ്ശക്തിയിലും ബുദ്ധിശക്തിയിലും ഇന്ദ്രിയശക്തിയിലും സ്ത്രീ എന്നും പുരുഷന്‍മാര്‍ക്കൊപ്പം തന്നെ നിന്നിട്ടുണ്ട്. സീത, ഊര്‍മിള തുടങ്ങിയ കഥാപാത്രങ്ങളിലൂടെ രാമായണം അതു കാണിച്ചു തരുന്നുമുണ്ട്.

സ്ത്രീക്കും പുരുഷനുമായി പ്രകൃതി വീതംവച്ചതില്‍ തങ്ങള്‍ക്കു കിട്ടിയ ചുമതലകളുടെ പൂര്‍ത്തീകരണത്തിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച ശക്തിയെ വെല്ലാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ചാരിത്രശുദ്ധിയും പാതിവ്രത്യവും കുടുംബിനിയുടെ നിയോഗവും സ്ത്രീകള്‍ക്കു തപസ്യയാണ്. അതിലൂടെ ആര്‍ജിക്കുന്ന ശക്തി നിഗ്രഹത്തിനും  അനുഗ്രഹത്തിനും ശക്തി നല്‍കും. സന്‍മാര്‍ഗത്തില്‍ ഉറച്ച മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് സ്ത്രീയുടെ ശക്തി. അതു തിരിച്ചറിയുമ്പോഴാണു അവള്‍ കരുത്ത് ആര്‍ജിക്കുന്നത്. അര്‍ധനാരീശ്വര സങ്കല്‍പം സ്ത്രീപുരുഷ സമത്വത്തിലേയ്‌ക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നത്.

സ്ത്രീകളേയും പുരുഷന്‍മാരെയും ശാരീരികമായും മാനസികമായും ബൗദ്ധികമായും പ്രകൃതി വേര്‍തിരിച്ചിട്ടുണ്ടെന്നു പറയുന്നതിനര്‍ഥം സ്ത്രീയ്‌ക്കു ബുദ്ധിയും മനശ്ശക്തിയും ഇല്ലെന്നല്ല. അവരുടെ ചിന്തകള്‍ക്കു വ്യത്യാസമുണ്ടെന്നു മാത്രം. മനശ്ശക്തിയിലും ഇന്ദ്രിയ ശക്തിയിലും അവര്‍ അബലകളല്ല. രാമായണത്തില്‍ രാമന്റെ യാത്രകള്‍ക്കൊപ്പം എന്നും സീതയുണ്ടായിരുന്നു. ആ സാന്നിദ്ധ്യം രാമന് മനശ്ശക്തി പകര്‍ന്നിട്ടുണ്ടാവും. ഒപ്പം, രാമന്റെ തണലില്‍ കാനനത്തില്‍പ്പോലും സീതയ്‌ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുമുണ്ടാകും. അഗ്‌നിപ്രവേശം ചെയ്തിട്ടും സീതയെ തൊടാതെ അഗ്‌നി മാറി നിന്നില്ലേ? ലങ്ക കത്തിയെരിഞ്ഞപ്പോഴും അശോക വനത്തിലിരുന്ന സീതയെ തൊടാന്‍ അഗ്‌നിക്കായില്ലല്ലോ.

ലക്ഷ്മണന്റെ കാര്യമോ? വനവാസകാലത്തു ലക്ഷ്മണന്‍ കാട്ടില്‍ ഒറ്റയ്‌ക്കായിരുന്നില്ലേ? അല്ലെന്നു പറയേണ്ടിവരും. ഇവിടെയാണ്, സീതയുടെ നിഴലില്‍ മറഞ്ഞുനില്‍ക്കുന്ന ശക്തയായ ഒരു സ്ത്രീ കഥാപാത്രം തെളിഞ്ഞുവരുന്നത്. അകലെയിരുന്നു മനസ്സുകൊണ്ട് ലക്ഷ്മണനെ പിന്തുടര്‍ന്ന ഭാര്യ ഊര്‍മിളയാണത്. ഓരോ ചുവടിലും ലക്ഷ്മണനൊപ്പം ഊര്‍മിളയുണ്ടായിരുന്നു. രമായണത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം ഊര്‍മിളയല്ലേ എന്നു സംശയം തോന്നിപ്പോകും. സീതയ്‌ക്ക് കാട്ടിലും ഭര്‍ത്താവിന്റെ സാമീപ്യവും സംരക്ഷണവുമുണ്ടായിരുന്നു. അയോധ്യയില്‍ മാണ്ഡവിക്കും ശ്രുതകീര്‍ത്തിയ്‌ക്കും ഭര്‍ത്താക്കന്‍മാരായ ഭരതനും ശത്രുഘ്‌നനും തൊട്ടടുത്തുണ്ടെന്ന ആശ്വാസമുണ്ടായിരുന്നു. ഊര്‍മിളയാകട്ടെ കൊട്ടാരത്തില്‍ ഒറ്റയ്‌ക്കായിരുന്നു. നിറഞ്ഞു തുളുമ്പുന്ന യൗവനം. ജ്വലിച്ചു നില്‍ക്കുന്ന സൗന്ദര്യം. എന്നിട്ടും മനസ്സു കടുകിട പതറിയില്ല. സുഖസൗകര്യങ്ങളും സമ്പല്‍സമൃദ്ധിയും മാറ്റിവച്ച് തപസ്സിനു തുല്യമായ ജീവിതം നയിച്ച ഊര്‍മിളയുടെ ശരീരം മാത്രമായിരുന്നു അന്തപ്പുരത്തിലും തേവാരപ്പുരയിലും മറ്റും സഞ്ചരിച്ചത്. മനസ്സും ആത്മാവും ഓരോ നിമിഷവും കാട്ടില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. ആധുനിക ശാസ്ത്രം ടെലിപ്പതിയെന്നോ ബൈലൊക്കേഷന്‍ എന്നോ ഒക്കെ വിശേഷിപ്പിക്കുന്ന പ്രതിഭാസമായിരിക്കാം.

 ഊര്‍മിള തന്റെ തപശ്ശക്തി ഉപയോഗിച്ചതു ഭര്‍ത്താവിന്റെ രക്ഷയ്‌ക്കായിരുന്നു. ജ്യേഷ്ഠന്റേയും ജ്യേഷ്ഠപത്‌നിയുടേയും സംരക്ഷണത്തിനായി 14 വര്‍ഷം, ഉറക്കം പോലും വെടിഞ്ഞു രാപ്പകല്‍ കാവല്‍ നിന്നിട്ടും ലക്ഷ്മണന്‍ ക്ഷീണമറിഞ്ഞില്ല. ഊര്‍മിളയുടെ തപശക്തി ലക്ഷ്മണനില്‍ ഊര്‍ജം നിറച്ചുകൊണ്ടിരുന്നു. ഇന്ദ്രജിത്തുമായുള്ള ജീവന്‍മരണ പോരാട്ടമാണ് ആ യാത്രയില്‍ ലക്ഷ്മണന്‍ നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം. നൂല്‍പാലത്തിലൂടെയുള്ള യാത്രയായിരുന്നു അത്. ആ യുദ്ധത്തിലെ ലക്ഷ്മണന്റെ വിജയവും ഇന്ദ്രജിത്തിന്റെ വീഴ്ചയുമാണ് രാവണന്റെ പതനത്തിനു തുടക്കമിട്ടത്. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പരാജയം യാഥാര്‍ഥ്യമാവുകയും അത് ഇന്ദ്രജിത്തിന്റെ ജീവനെടുക്കുകയും ചെയ്തപ്പോള്‍ രാവണന്‍ മനസ്സുകൊണ്ടു തോറ്റു തുടങ്ങി. ആ പോരില്‍ ലക്ഷ്മണന് പടച്ചട്ടയേക്കാള്‍ ശക്തമായ സംരക്ഷണം നല്‍കിയത് ഊര്‍മിളയുടെ തപശ്ശക്തി നല്‍കിയ കവചമായിരിക്കണം.

ഓര്‍ത്തു നോക്കൂ. സീത നിഴല്‍ പോലെ രാമനെ പിന്‍തുടര്‍ന്നു. ഊര്‍മിള അകലെയിരുന്നു മനസ്സുകൊണ്ട് അതു ചെയ്തു. അങ്ങനെ രാമന്റേയും ലക്ഷ്മണന്റേയും വിജയങ്ങള്‍ സീതയുടേയും ഊര്‍മിളയുടേയും വിജയം കൂടിയായി. അര്‍ഥനാരീശ്വര സങ്കല്‍പം എത്ര മഹത്തരം! എത്ര അര്‍ഥപൂര്‍ണം!

(99463 56572)

Tags: ഹിന്ദു ദൈവങ്ങള്‍ഹിന്ദുക്ഷേത്രംHindu DharmaHindutva
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies