കോട്ടയം: സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുമായി ചേര്‍ന്ന് കേരള ലളിതകലാ അക്കാദമിയും പത്തനംതിട്ട ജില്ലയുടെ കേരള ചിത്രകലാ പരിഷത്തും സംഘടിപ്പിക്കുന്ന ‘നിറലയം’ വനിതകളുടെ ചിത്രപ്രദര്‍ശനം കോട്ടയം ഡിസി ബുക്സ് കിഴക്കേമുറി ഇടം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.
ഡോ. എം.എസ്.സുനില്‍ ഉദ്ഘാടനം ചെയ്തു. കേരള ചിത്രകലാ പരിക്ഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഗ്രേസി ഫിലിപ് അധ്യക്ഷയായി. ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പര്‍ ശ്രീജ പള്ളം മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട കേരളം ചിത്രകലാ പരിക്ഷത്ത് എക്സിക്യൂട്ടീവ് മെമ്പര്‍ അംബികാ രാധാകൃഷ്ണന്, രക്ഷ്മി. കെ, ശൈലജ ഹനീഫ, ജിജിമോള്‍ തോമസ്, ആശ എം.എസ് എന്നിവര്‍ സംസാരിച്ചു.
ഗ്രേസി ഫിലിപ്പിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പന്ത്രണ്ടോളം വനിതള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ചിരിക്കുന്ന ചിത്രമേള ജനുവരി രണ്ടിന് സമാപിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം.
ഗ്രേസി ഫിലിപ്, ആശാ.എം.എസ്, അംബിക രാധാകൃഷ്ണന്, ദിവ്യ രാജേഷ്, ചിത്ര.കെ.കെ, ശാഫി.എം.എസ് (ചിത്ര), ദീപ്തി ഷൈനു, ആതിര ജയകൃഷ്ണ, ഷീല വടശ്ശേരിക്കര, കീര്‍ത്തി രാജീവ്, ആശാ സൂര്യ മംഗലം, എം.എസ്. കലാദേവി തുടങ്ങിയവരുടെ മ്യുറല്‍, കന്റ്റെമ്പറെറി പെയിന്റിങ്ങുകളാണ് പ്രദര്‍ശനവേദിയില്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: