ഇടുക്കി : പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും പുറത്താക്കിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നതാണ് രാജേന്ദ്രനെതിരായ ആരോപണം. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സമിതിക്ക് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ദേവികുളം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന് ശ്രമിച്ചതായി പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തവണ പാര്‍ട്ടി സമ്മേളനങ്ങളിലു രാജേന്ദ്രന് പങ്കെടുത്തിരുന്നില്ല. അതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റി നടപടിക്ക് ശുപാര്‍ശ ചെയ്തത്.
മൂന്ന് തവണ ദേവികുളത്തു നിന്ന് രാജേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ രാജേന്ദ്രന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി സമ്മേളനങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നും രാജേന്ദ്രന് വിട്ടു നില്‍ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രചാരണങ്ങളില്‍ നിന്നും വിട്ട് നിന്നു. രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ ചെന്ന് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും സിപിഎം അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങളിന്മേല് രാജേന്ദ്രനോട് അന്വേഷണ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേന്ദ്രന് ഇതിന് മറുപടി നല്‍കിയിട്ടില്ല. ഇതും ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലും രാജേന്ദ്രന് പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് രണ്ടംഗ അന്വേഷണ കമ്മിഷന് ജില്ലാ സെക്രട്ടറിക്കും, ജില്ല കമ്മിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി ആയിരിക്കും എടുക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗമായ എം.എം. മണി രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന വിധത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: