തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപം നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു.നിലവിലുള്ള കെട്ടിടത്തിന് കേടുപാടുകളുണ്ട്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് വിണ് മിക്കയിടങ്ങളിലും കമ്പി തെളിഞ്ഞു.കൂടാതെ തൂണുകള്‍ക്കും ഭിത്തികള്‍ക്ക് ഇടയില്‍ വിള്ളലുമുണ്ട് .1988-ല്‍ ബോര്‍ഡ് നിര്‍മ്മിച്ച കെട്ടിടത്തിനാണ് തകര്‍ച്ച നേരിട്ടിരിക്കുന്നത് .ശ്രീവല്ലഭ ക്ഷേത്രത്തില്‍ നടക്കുന്ന മിക്ക വിവാഹങ്ങളും ഇതിന്റെ താഴ്ഭാഗത്തെ മണ്ഡപത്തിലാണ് നടക്കുന്നത് .സുരക്ഷിതമല്ലാത്ത കെട്ടിടമാണെങ്കിലും കഥകളി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇവിടെയാണ് നടക്കുന്നത്.
കഥകളി മണ്ഡപവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിക്കാത്തതിലും ഭക്തര്‍ക്ക് പ്രതിഷേധമുണ്ട്. മണ്ഡപത്തിന്റെ ഇരുവശത്തെ തിണ്ണയുടെ പുറത്ത് മുറുക്കി തുപ്പുന്നതായി പരാതിയുണ്ട്. ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള ക്ഷേത്ര പരിസരം പവിത്രമായി സൂക്ഷിക്കേണ്ട സ്ഥാലത്താണ് വൃത്തി ഹീനമായ കാഴ്ച്ചകള്‍.
ദിവസവും കഥകളി നടക്കുന്ന ലോക പ്രസിദ്ധമായ ക്ഷേത്രമാണ്. പ്രതിദിനം പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ നൂറ് കണക്കിന് ഭക്തരാണ് ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ വൃത്തിഹീനമായ പ്രവര്‍ത്തികള്‍ തടയാന്‍ ബോര്‍ഡ് ശ്രമിക്കുന്നില്ലെന്ന പരാതിയുണ്ട്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരില്‍ ഏറെ പേരും ചെരുപ്പുകളും മറ്റും ഈ തിണ്ണയുടെ പുറത്താണ് ഇടുന്നത് . മുറുക്കി തുപ്പുമ്പോള്‍ ചെരുപ്പുകളിലും വീഴുന്നതായും പരാതിയുണ്ട് . പകല്‍ സമയത്തും രാത്രിയിലും ധാരാളമാളുകള്‍ വിശ്രമത്തിനായി ഈ തിണ്ണ ഉപയോഗിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: